ജിദ്ദ മലപ്പുറം ജില്ല കെ.എം.സി.സി സംഘടിപ്പിച്ച പ്രതിഷേധ പ്രൊഫൈൽ കാമ്പയിൻ
ജിദ്ദ മലപ്പുറം ജില്ല കെ.എം.സി.സി പ്രതിഷേധ പ്രൊഫൈൽ കാമ്പയിൻ സംഘടിപ്പിച്ചു
ജിദ്ദ: പൗരന്റെ മൗലികാവകാശമായ വോട്ടവകാശം നിഷേധിക്കപ്പെടുന്നതിനെതിരെ രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധത്തിന് ഐക്യ ദാർഢ്യം പ്രഖ്യാപിച്ച് ജിദ്ദ മലപ്പുറം ജില്ല കെ.എം.സി.സി പ്രതിഷേധ പ്രൊഫൈൽ കാമ്പയിൻ സംഘടിപ്പിച്ചു. 'രാജ്യദ്രോഹികളെ തുറുങ്കിലിടുക, ജനാധിപത്യം സംരക്ഷിക്കുക' എന്ന മുദ്രാവാക്യമുയർത്തി പൗരാവകാശ ലംഘനത്തിനെതിരെ ജിദ്ദ മലപ്പുറം ജില്ല കെ.എം.സി.സി പ്രതിഷേധ പ്രൊഫൈൽ കാമ്പയിൻ എന്ന പേരിലാണ് പരിപാടി നടത്തിയത്.
ജില്ലാ കെ.എം.സി.സി ഹാളിൽ നടന്ന പരിപാടി കെ.എം.സി.സി ദേശീയ ഉപാധ്യക്ഷൻ നിസാം മമ്പാട് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഇസ്മയിൽ മണ്ടുപറമ്പ് അധ്യക്ഷത വഹിച്ചു. നാസർ വെളിയങ്കോട് വിഷയാവ തരണം നടത്തി. വോട്ടവകാശം ഭരണഘടന ഉറപ്പുനൽകുന്ന അവകാശമാണെന്നും അത് ഇല്ലാതാക്കുന്നത് ജനാധിപത്യ വിരുദ്ധ നടപടിയാണെന്നും അദ്ദേഹം പറഞ്ഞു.
സംഘടനാ ഭാരവാഹികളും ധാരാളം പ്രവർത്തകരും പരിപാടിയിൽ സംബന്ധിച്ചു. രാഷ്ട്രീയ ഭേദമന്യെ എല്ലാവരും പ്രതിഷേധത്തിന്റെ ഭാഗമാകണമെന്ന് ഭാരവാഹികൾ അഭ്യർത്ഥിച്ചു. ജനറൽ സെക്രട്ടറി നാണി ഇസ്ഹാഖ് മാസ്റ്റർ സ്വാഗതവും എ.പി മുഹമ്മദ് യാസിദ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.