ഗഫൂർ വണ്ടൂരിന് ജിദ്ദ ഒ.ഐ.സി.സി മലപ്പുറം ജില്ല കമ്മിറ്റിയുടെ ഉപഹാരം ഫിറോസ് പോരൂർ നൽകുന്നു
പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന ഗഫൂർ വണ്ടൂരിന് ഒ.ഐ.സി.സി യാത്രയയപ്പ് നൽകി
ജിദ്ദ: രണ്ടര പതിറ്റാണ്ടിന്റെ പ്രവാസത്തിന് വിരാമമിട്ട് നാട്ടിലേക്ക് മടങ്ങുന്ന ജിദ്ദ ഒ.ഐ.സി.സി മലപ്പുറം ജില്ല കമ്മിറ്റി സെക്രട്ടറി ഗഫൂർ വണ്ടൂരിന് ഒ.ഐ.സി.സി മലപ്പുറം ജില്ല കമ്മിറ്റി യാത്രയയപ്പ് നൽകി. ഒ.ഐ.സി.സി മലപ്പുറം ജില്ല കമ്മറ്റി പ്രസിഡൻറ് ഫിറോസ് പോരൂർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
ഒ.ഐ.സി.സി റീജിയണൽ കമ്മിറ്റി അധ്യക്ഷൻ ഹക്കീം പാറക്കൽ, ഒ.ഐ.സി.സി നാഷനൽ കമ്മിറ്റി ജനറൽ സെക്രട്ടറി അഷ്റഫ് അഞ്ചാലൻ, റീജിയണൽ കമ്മിറ്റി നേതാക്കളായ അസ്ഹാബ് വർക്കല, ഷെരീഫ് അറക്കൽ, ഉമ്മർ മങ്കട, സി.ടി.പി ഇസ്മയിൽ, റഹീഫ് കണ്ണൂർ എന്നിവർ സംസാരിച്ചു.
ഗഫൂർ വണ്ടൂരിനുള്ള ഒ.ഐ.സി.സി യുടെ ഉപഹാരം ഫിറോസ് പോരൂർ ചടങ്ങിൽ കൈമാറി. ജിദ്ദ ഒ.ഐ.സി.സി മലപ്പുറം ജില്ല വൈസ് പ്രസിഡന്റ് ഷിബു കാളികാവ് സ്വാഗതവും സെക്രട്ടറി എം.ടി ഗഫൂർ നന്ദിയും പറഞ്ഞു. ആസാദ് പോരൂർ, മുസ്തഫ ചേളാരി, ജലീഷ് കാളികാവ്, അഹമ്മദ് ഷാനി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.