ജിദ്ദ: വേൾഡ് മലയാളി ഫെഡറേഷൻ (ഡബ്ല്യു.എം.എഫ്) ജിദ്ദ കൗൺസിൽ കവിതാരചന മത്സരം സംഘടിപ്പിക്കുന്നു. പിതൃ ദിനാചരണത്തിന്റെ ഭാഗമായാണ് മത്സരം സംഘടിപ്പിക്കുന്നത്. ഡബ്ല്യു.എം.എഫ് അംഗങ്ങളായ ആഗോള പ്രവാസി മലയാളികൾക്കും അവരുടെ കുട്ടികൾക്കും മത്സരത്തിൽ പങ്കെടുക്കാമെന്ന് ഭാരവാഹികൾ അറിയിച്ചു.
ഒന്നും രണ്ടും മൂന്നും സ്ഥാനത്തെത്തുന്ന വിജയികൾക്ക് കാഷ് അവാർഡ് ലഭിക്കും. തെരഞ്ഞെടുക്കപ്പെടുന്ന കവിതകൾ ഡബ്ല്യു.എം.എഫിന്റെ വിശ്വ കൈരളി മാഗസിനിലും പ്രസിദ്ധീകരിക്കുകയും ചെയ്യും. ‘എന്റെ അച്ഛൻ’ എന്ന വിഷയത്തിൽ മലയാളത്തിലായിരിക്കണം കവിത. കവിതക്ക് ചുരുങ്ങിയത് 12 വരികൾ ഉണ്ടായിരിക്കണം.
കവിത അയക്കുമ്പോൾ രചയിതാവിന്റെ പേര്, ഫോൺ നമ്പർ, ഇ-മെയിൽ, നിലവിൽ ഏത് രാജ്യത്തു വസിക്കുന്നു, നിലവിൽ അംഗത്വമുള്ള കൗൺസിലിന്റെ പേര്, അംഗത്വ നമ്പർ എന്നിവ നിർബന്ധമായും ഉൾപ്പെടുത്തണം. കവിത മൗലികമായിരിക്കണം. വിവർത്തനം, ആശയ ചോരണം എന്നിവ പാടില്ല എന്നത് സ്വയം സാക്ഷ്യപ്പെടുത്തണമെന്നും അവ ഇല്ലാത്ത കവിതകൾ നിരാകരിക്കുന്നതാണെന്നും ഭാരവാഹികൾ അറിയിച്ചു. കവിതകൾ പി.ഡി.എഫ് ഫയൽ ആയി wmfjeddah@gmail.com എന്ന ഇ-മെയിലിലേക്കാണ് അയക്കേണ്ടത്. കവിതകൾ അയക്കേണ്ട അവസാന തീയതി ജൂലൈ 30 ആണ്. വിധികർത്താക്കളുടെ തീരുമാനം അന്തിമമായിരിക്കുമെന്നും കൂടുതൽ വിവരങ്ങൾക്ക് പ്രോഗ്രാം കോഓഡിനേറ്റർമാരായ നസീർ വാവക്കുഞ്ഞ് (+966567938742), സജി കുര്യാക്കോസ് (+966503007018) എന്നിവരുമായോ മുകളിൽ നൽകിയ ഇ- മെയിലിലോ ബന്ധപ്പെടാമെന്നും ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.