റിയാദ്: വേൾഡ് ഇകണോമിക് ഫോറത്തിെൻറ (ഡബ്ല്യു.ഇ.എഫ്) ആഗോള മത്സരക്ഷമതാ സൂചിക പ്രകാരം സൗദി അറേബ്യക്ക് വൻ കുതിപ്പ്. ആഗോള സാമ്പത്തിക മത്സരക്ഷമതയിൽ 140 രാജ്യങ്ങൾക്കിടയിൽ 39ാം സ്ഥാനമാണ് സൗദിക്ക്. 2012 മുതലുള്ള റാങ്കിങ് നില നോക്കുേമ്പാൾ ഇത് വൻപുരോഗതിയാണ്. ഫോറം പുറത്തിറക്കിയ 19ാമത് േഗ്ലാബൽ കോംപറ്റിറ്റീവ്നെസ് റിപ്പോർട്ടിലാണ് (സി.സി.ആർ) ഇൗ വിവരമുള്ളത്. 2017ൽ ഇത് 41ാം റാങ്കായിരുന്നു. സാമ്പത്തിക വികസന പ്രവർത്തനങ്ങളിൽ സ്വകാര്യ ബിസിനസ് മേഖലയെ പെങ്കടുപ്പിച്ച് മൊത്തം സാമ്പത്തിക രംഗം മെച്ചപ്പെടുത്താൻ രൂപവത്കരിച്ച തൈസീറും മറ്റ് 40 ഗവൺമെൻറ് ഏജൻസികളും സംയുക്തമായി നടത്തിയ പ്രവർത്തനങ്ങളുടെ ഫലമാണ് ഇൗ നേട്ടമെന്ന് സൗദി വാണിജ്യ നിക്ഷേപകാര്യമന്ത്രിയും തൈസീർ ചെയർമാനുമായ ഡോ. മാജിദ് ബിൻ അബ്ദുല്ല അൽഖസബി പറഞ്ഞു.
സ്വകര്യ വാണിജ്യ മേഖല നേരിടുന്ന പ്രതിസന്ധികളും വെല്ലുവിളികളും എന്താണെന്ന് കൃത്യമായി തിരിച്ചറിഞ്ഞ് പ്രതിവിധികൾ കണ്ടെത്താനും പരിഹരിക്കാനും തൈസീറിന് കഴിഞ്ഞു. ഇൗ വർഷമാണ് വേൾഡ് ഇകണോമിക് ഫോറത്തിലെ അംഗരാജ്യങ്ങളുടെ എണ്ണം 140 ആയി വർധിച്ചത്. എണ്ണം വർധിക്കും മുമ്പ് കഴിഞ്ഞവർഷം സൗദിയുടെ റാങ്ക് 30 ആയിരുന്നു. അംഗസംഖ്യ വർധിച്ചതോടെ സൗദിയുടെ റാങ്ക് താഴ്ന്നെങ്കിലും മികച്ച പ്രകടനം കാഴ്ചവെച്ചത് കാരണം റാങ്ക് ഉയരുകയായിരുന്നു. അതാണ് ഒടുവിൽ 140 രാജ്യങ്ങളുടെ പട്ടികയിൽ 39ാം സ്ഥാനമെന്ന് നിജപ്പെട്ടത്. ഇകണോമിക് ഫോറം പുതിയ പ്രവർത്തന രീതി ആവിഷ്കരിച്ച ശേഷമുള്ള ആദ്യ റാങ്കിങ്ങാണ് ഇൗ വർഷത്തേത്. രീതി മാറ്റിയതോടെ കൂടുതൽ രാജ്യങ്ങൾ അംഗങ്ങളായി മാറിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.