ലോകകപ്പ്: സൗഹൃദ മത്സരത്തിൽ സൗദിക്ക്​ ജയം

ജിദ്ദ: ലോകകപ്പ്​ ഫുട്​ബോളിന്​ മുന്നോടിയായ സന്നാഹ മത്സരത്തിൽ സൗദി അറേബ്യ ഏകപക്ഷീയമായ രണ്ടുഗോളിന്​ അൾജീരിയയെ തോൽപിച്ചു. ദക്ഷിണ ​സ്​പെയിനിലെ കാഡിസിൽ നടന്ന മത്സരത്തിൽ സൽമാൻ അൽഫറാജും യഹ്​യ അൽശഹ്​രിയുമാണ്​ ​സൗദിക്ക്​ വേണ്ടി ഗോൾ നേടിയത്​. 63 ശതമാനം ബോൾ പൊസ​ഷനോടെ കളിയിൽ ആധിപത്യം പുലർത്തിയ സൗദിക്ക്​ പക്ഷേ, രണ്ടുതവണ മാത്രമേ വലയിലേക്ക്​ ലക്ഷ്യം വെക്കാനായുള്ളു. 24 ാം മിനിറ്റിലും 81 ാം മിനിറ്റിലുമായിരുന്നു ഗോളുകൾ. വിജയത്തിൽ സന്തോഷമുണ്ടെങ്കിലും ലോകകപ്പിന്​ മുന്നോടിയായി ഏറെ മുന്നേറാനുണ്ടെന്ന്​ സൗദി കോച്ച്​ യുവാൻ അ​േൻറാണിയോ പിസ്സി പറഞ്ഞു. ചൊവ്വാഴ്​ച ഗ്രീസുമായിട്ടാണ്​ സൗദിയുടെ അടുത്ത സന്നാഹ മത്സരം. ജൂൺ 16 ന്​ റഷ്യയും സൗദിയുമാണ്​ ലോകകപ്പി​​​െൻറ ഉദ്​ഘാടന മത്സരത്തിൽ ഏറ്റുമുട്ടുന്നത്​. 
 

Tags:    
News Summary - world cup-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.