സിറ്റി ഫ്ലവറിൽ ‘വേൾഡ് കപ്പ് മാഡ്നസ്’; ജൂൺ 18 മുതൽ മൂന്ന് ദിവസങ്ങളിൽ വമ്പൻ വിലക്കുറവും ഓഫറുകളുടെ പെരുമഴയും

റിയാദ്: ഫിഫ ലോകകപ്പി​െൻറ ആവേശം ഷോപ്പിങ്​ ഉത്സവമാക്കി മാറ്റി സൗദി അറേബ്യയിലെ പ്രമുഖ ഹൈപ്പർമാർക്കറ്റ് ശൃംഖലയായ സിറ്റി ഫ്ലവർ. ‘സിറ്റി ഫ്ലവർ വേൾഡ് കപ്പ് മാഡ്നസ്’ എന്ന പേരിൽ ആകർഷകമായ പ്രമോഷൻ ക്യാമ്പയിനാണ് മാനേജ്‌മെൻറ്​ പ്രഖ്യാപിച്ചിരിക്കുന്നത്. ജൂൺ 18, 19, 20 (വ്യാഴം, വെള്ളി, ശനി) തീയതികളിൽ വെറും മൂന്ന് ദിവസങ്ങൾ മാത്രമായിരിക്കും ഈ പ്രത്യേക ഓഫറുകൾ ലഭ്യമാകുക.

സൗദി അറേബ്യൻ ദേശീയ ഫുട്ബാൾ ടീമിനോടുള്ള പിന്തുണയും ലോകകപ്പ് ആഘോഷങ്ങളുടെ ആവേശവും മുൻനിർത്തിയാണ് ഈ മെഗാ പ്രമോഷൻ സംഘടിപ്പിച്ചിരിക്കുന്നത്. കായിക ലോകത്തി​െൻറ മത്സരവീര്യത്തെയും ഷോപ്പിങ്​ അനുഭവത്തെയും പരസ്പരം സംയോജിപ്പിക്കുന്ന ഈ കാമ്പയിൻ, കുടുംബങ്ങൾക്കും ഫുട്ബാൾ ആരാധകർക്കും ഒരുപോലെ മികച്ചൊരു അവസരമായിരിക്കും.

ഗ്രോസറി, ഫ്രഷ് ഫുഡ്, ഇലക്ട്രോണിക്സ്, ഹോം അപ്ലയൻസസ്, ഫാഷൻ, ഗൃഹോപകരണങ്ങൾ തുടങ്ങി വിവിധ വിഭാഗങ്ങളിലായി നൂറുകണക്കിന് ഉൽപ്പന്നങ്ങൾക്ക് എക്‌സ്‌ക്ലൂസീവ് ‘കില്ലർ ഓഫറുകളും’ വമ്പൻ വിലക്കുറവുമാണ് ഒരുക്കിയിരിക്കുന്നത്. ഉപഭോക്താക്കൾക്ക് ഏറ്റവും കുറഞ്ഞ വിലയും മികച്ച ഷോപ്പിങ്​ അനുഭവവും ഉറപ്പുനൽകുന്ന ഈ ഓഫറുകൾ സൗദി അറേബ്യയിലുടനീളമുള്ള സിറ്റി ഫ്ലവറി​െൻറ എല്ലാ ശാഖകളിലും ജൂൺ 18, 19, 20 തീയതികളിൽ ലഭ്യമാകുമെന്ന് മാനേജ്‌മെൻറ്​ അറിയിച്ചു.

Tags:    
News Summary - World Cup Madness’ at City Flower; massive price discounts and a rain of offers for three days starting from June 18th

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.