ദമ്മാം: കാല്‍പന്ത് പ്രേമികളുടെ വാട്‌സ് ആപ് കൂട്ടായ്മ സംഘടിപ്പിച്ച ഫുട്‌ബാള്‍ പ്രേമികളുടെ സംഗമം ദമ്മാം ഇന്ത്യന്‍ സ്‌കൂള്‍ ഭരണ സമിതി ചെയര്‍മാന്‍ സുനില്‍ മുഹമ്മദ് ഉദ്ഘാടനം ചെയ്തു.
ദമ്മാം ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ (ഡിഫ) മുന്‍ പ്രസിഡൻറ് റഫീക് കൂട്ടിലങ്ങാടി ആശംസ നേർന്നു. ഇത്തവണത്തെ ലോക കപ്പ് മികച്ച സാങ്കേതിക നിലവാരം പുലര്‍ത്തിയതായി ലോകകപ്പ് പാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ പറഞ്ഞു. സൗദി ^ ഇന്ത്യന്‍ ഫുട്‌ബോള്‍ കോൺഫെഡറേഷന്‍ സെക്രട്ടറി ജനറല്‍ ഡോ. അബ്ദുല്‍ സലാം, മുന്‍ ഡിഫ പ്രസിഡൻറ് റസാക് ചേരിക്കല്‍, സെക്രട്ടറി അനസ് വയനാട്, ഫുട്ബാൾ താരം ഷാഫി കൊടുവള്ളി, റഫറി അര്‍ഷദ് വാഴക്കാട് എന്നിവർ ചര്‍ച്ചക്ക് നേത്യത്വം നല്‍കി. മാധ്യമ പ്രവര്‍ത്തകന്‍ മുജീബ് കളത്തില്‍ മോഡറേറ്ററായിരുന്നു.
അഫ്താബ്, സഹീര്‍ മജ്ദാല്‍, നൗശാദ് മാവൂര്‍, ലിയാക്കത്ത്, സമീര്‍ സാം, സഫീര്‍ മണലൊടി, മണി പത്തിരിപ്പാല, മഹ്‌റൂഫ് മഞ്ചേരി, ഷറഫു ചെറുവാടി, മുജീബ് പാറമ്മല്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. പ്രവചന മല്‍സരത്തില്‍ വിജയിയായ ആശി നെല്ലിക്കുന്നിനുള്ള ഉപഹാരം സുനില്‍ മുഹമ്മദ് സമ്മാനിച്ചു. ലോകകപ്പിനോടനുബന്ധിച്ച് സംഘടിപ്പിച്ച ക്വിസ് മല്‍സരത്തില്‍ വിജയിയായ നസീര്‍, മുനിയാസ് തെക്കേപ്പുറം, ഷാഫി കൊടുവള്ളി എന്നിവര്‍ക്ക് ഡോ. അബ്ദുല്‍ സലാം, റസാക് ചേരിക്കല്‍, റഫീക് കൂട്ടിലങ്ങാടി എന്നിവര്‍ ഉപഹാരങ്ങള്‍ നൽകി. റിയാലി ഷോ ഗായിക ജിന്‍ഷ ഹരിദാസ് നേതൃത്വം നല്‍കിയ കലാവിരുന്നില്‍ ജസീര്‍ കണ്ണൂര്‍, ഖാജാ ഹുസൈന്‍, സമീര്‍ സാം, ഖലീലു റഹ്മാന് എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. വിവിധ മല്‍സരങ്ങളും പരിപാടിയോടനുബന്ധിച്ച് സംഘടിപ്പിച്ചിരുന്നു. റിയാസ് പറളി സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.