ഹാഇൽ ഇന്ത്യൻ ഫുട്ബാൾ അസോസിയേഷൻ ഭാരവാഹികൾ വാർത്താസമ്മേളനം നടത്തുന്നു
ഹാഇൽ: ഫുട്ബാൾ പ്രേമികൾക്ക് പെരുന്നാൾ സമ്മാനവുമായി ഹാഇൽ ഇന്ത്യൻ ഫുട്ബാൾ അസോസിയേഷൻ (ഹിഫ) രംഗത്ത്. ചെറിയ പെരുന്നാൾ ദിനത്തിൽ സംഘടിപ്പിക്കുന്ന പ്രഥമ സെവൻസ് ഫുട്ബാൾ ടൂർണമെന്‍റിന് ബർസാൻ ഡെർബി സ്റ്റേഡിയം വേദിയാകും. സൗദി അറേബ്യയുടെ വിവിധ പ്രവിശ്യകളിൽ നിന്നായി എട്ട് പ്രമുഖ ടീമുകളാണ് കിരീടപ്പോരാട്ടത്തിനായി ഹാഇലിൽ എത്തുന്നത്.
കായിക മാമാങ്കത്തിന് മാറ്റുകൂട്ടാൻ വൻ സമ്മാനത്തുകയാണ് വിജയികളെ കാത്തിരിക്കുന്നത്. ടൂർണമെൻറിൽ ഒന്നാം സ്ഥാനം നേടുന്ന ടീമിന് ഹബീബ് മെഡിക്കൽ സെൻറർ സ്പോൺസർ ചെയ്യുന്ന 4,000 റിയാലും ട്രോഫിയും ലഭിക്കും. രണ്ടാം സ്ഥാനക്കാർക്ക് സെവൻ ഇലവൻ സൂപ്പർ മാർക്കറ്റ് നൽകുന്ന 2,500 റിയാലും ട്രോഫിയുമാണ് സമ്മാനമായി നിശ്ചയിച്ചിട്ടുള്ളത്.
ടൂർണമെൻറിന്‍റെ മുന്നൊരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഹിഫ പ്രസിഡൻറ് സിദ്ധീഖ് പറമ്പിൽ പീടിക, സെക്രട്ടറി മുനീർ ശിവപുരം, ട്രഷറർ ജംഷി ചെറുവാടി, രക്ഷാധികാരി ജാബിർ കാലിക്കറ്റ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.