???????? ??????? ???? ???????????????? ????????? ?????? ?????????????? ??????

വനിതാവത്കരണം; ഖസീമില്‍ പലേടത്തും ലേഡീസ്  കടകള്‍ തുറന്നില്ല

ബുറൈദ: ​ലേഡീസ്​ ഒാൺലി കടകളിൽ വനിതാവത്കരണം മൂന്നാഘട്ടത്തിന് തുടക്കം കുറിച്ചതോടെ അല്‍ഖസീമിലെ  അല്‍റസ്സ് ലേഡീസ് മാര്‍ക്കറ്റിൽ  ഭൂരിഭാഗം കടകളും ശനിയാഴ്ച തുറന്ന് പ്രവര്‍ത്തിച്ചില്ല. സ്ത്രീകള്‍ക്കാവശ്യമായ വസ്തുക്കള്‍ വില്‍ക്കുന്ന കടകളില്‍ ശനിയാഴ്​ച മുതല്‍ സ്വദേശി വനിതകള്‍ മാത്രമേ ജോലി ചെയ്യാവൂ എന്ന നിയമം നടപ്പിലായ സാഹചര്യത്തിലാണ്​ കടകൾ  തുറക്കരുതെന്ന്​ ഉടമകൾ ജീവനക്കാർക്ക്​ നിർദേശം നൽകിയത്​​. 
നിയമം  ലംഘിക്കുന്നവര്‍ക്ക് കനത്ത പിഴ ഏര്‍പ്പെടുത്തുമെന്ന്​ അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്​ ​. സ്ത്രീകള്‍ക്കുള്ള സുഗന്ധദ്രവ്യങ്ങള്‍, ചെരിപ്പ്​‍, ബാഗ്​‍, റെഡിമെയ്ഡ് വസ്ത്രം‍, അബായ‍, തുണിത്തരങ്ങള്‍, ഫാര്‍മസികളിലെയും വലിയ സ്ഥാപനങ്ങളിലെയും സ്ത്രീകള്‍ക്കാവശ്യമായ സാധനങ്ങള്‍ വില്‍പന നടത്തുന്ന വിഭാഗം എന്നിവിടങ്ങളിലെ ജോലികളാണ് സ്വദേശി വനിതകള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തുന്നത്. പ്രവിശ്യാതലസ്ഥാനമായ ബുറൈദയിലെയും രണ്ടാം നഗരമായ ഉനൈസയിലെയും ലേഡീസ് മാര്‍ക്കറ്റുകളിലും  അധികൃതര്‍ അറിയിപ്പ് നല്‍കിയിട്ടുണ്ട്. ബുറൈദ റാഷിദിയ അടക്കമുള്ള സ്ഥലങ്ങളിലെ കടകള്‍ അടഞ്ഞുകിടന്നെങ്കിലും നഗരമധ്യത്തിലെ പ്രധാന മാര്‍ക്കറ്റ് തുറന്ന് പ്രവര്‍ത്തിച്ചു. ഇവിടെ രേഖാമൂലം നല്‍കിയ മുന്നറിയിപ്പില്‍ ഒരാഴ്ച സമയം അനുവദിച്ചിരുന്നു. 
ഉനൈസയില്‍ മൂന്ന് ദിവസത്തെ സമയമാണ് അനുവദിച്ചത്. വാക്കാലുള്ള അറിയിപ്പ് സൗദിയിലെ എതാണ്ടെല്ലാ നഗരങ്ങളിലെയും സ്ത്രീകളുടെ സാധനങ്ങള്‍ വില്‍ക്കുന്ന സഥാപനങ്ങളുടെ ഉടമകള്‍ക്ക് ലഭിച്ചിട്ടുണ്ട്. 
സ്വദേശി വനിതകള്‍ക്ക് ജോലി നല്‍കി സ്വയം പര്യാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് അധികൃതരുടെ  നീക്കങ്ങള്‍. 
നിരവധി പ്രവാസികള്‍ക്ക് തൊഴില്‍ നഷ്​ടപ്പെടുന്നതിന്​  ഇത് ഇടയാക്കും.
Tags:    
News Summary - Women's wardrobe

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.