ഡബ്ല്യൂ.എം.എഫ് നിഹാൻ മെമ്മോറിയൽ പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റ് ട്രോഫി ലോഞ്ചിങ്
ദമ്മാം: ഡബ്ല്യൂ.എം.എഫ് നിഹാൻ മെമ്മോറിയൽ പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റ് രണ്ടാം സീസൺ മേയ് നാല്, അഞ്ച് തീയതികളിൽ ഗൂക്ക ഗ്രൗണ്ടിൽ നടക്കും. നൂറ്റി അറുപതിൽപരം രാജ്യങ്ങളിലായി 240 കൗൺസിലുകളിൽ വിന്യസിച്ചുകിടക്കുന്ന വേൾഡ് മലയാളി ഫെഡറേഷൻ (ഡബ്ല്യൂ.എം.എഫ്) ദമ്മാം കൗൺസിലുമായി സഹകരിച്ച് കേരളത്തിലെ 14 ജില്ലകളിൽനിന്നുള്ള കൊച്ചിൻ വാരിയേഴ്സ്, കാസ ഫൈറ്റേഴ്സ്, മുത്താജീർ മലപ്പുറം, ആലപ്പി സ്റ്റാർസ്, ടി.എം.സി.സി, ട്രിവാൻഡ്രം റോയൽസ്, കാസറോഡിയൻസ്, തൃശൂർ നാട്ടുക്കൂട്ടം, വാരിയൻകുന്നൻ മലപ്പുറം, അൽബസ്മ കണ്ണൂർ, കാസ ചലഞ്ചേഴ്സ്, ഈഗിൾ സ്റ്റാർ ട്രിവാൻഡ്രം, പത്തനംതിട്ട ഫൈറ്റേഴ്സ്, ടീം കാഞ്ഞങ്ങാട്, കെ.എൽ 09 പാലക്കാട്, കാലിക്കറ്റ് ബോയ്സ് എന്നിങ്ങനെ 16 പ്രമുഖ ടീമുകളാണ് ടൂർണമെന്റിൽ മാറ്റുരക്കുന്നത്.
ടൂർണമെന്റിന് മുന്നോടിയായി ദമ്മാം റോസ് ഗാർഡൻ റസ്റ്റാറന്റ് ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിച്ച ട്രോഫി, ജഴ്സി പ്രകാശനച്ചടങ്ങിൽ പ്രവിശ്യയിലെ കല- കായിക- സാംസ്കാരിക- മാധ്യമ രംഗത്തെ പ്രമുഖർ സംബന്ധിച്ചു. ടൂർണമെന്റ് കമ്മിറ്റി ചെയർമാൻ ഷബീർ ആക്കോടിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് മാധ്യമപ്രവർത്തകൻ പി.എ.എം. ഹാരിസ് ഉദ്ഘാടനംചെയ്തു.
ജഴ്സിയണിഞ്ഞ ടീം പ്രതിനിധികൾ
ഡാനിഷ് അബ്ബാസ്, മറിയ (മാക്സ് അറേബ്യ), അനസ്, മുഹമ്മദലി (ദല്ല അൽദമ്മാം ട്രേഡിങ്)), അരുൺ രാജ്(ഫിനിക്സ് മെകാനോ), സി. അബ്ദുൽ ഹമീദ്, ആൽബിൻ ജോസഫ്, അഷ്റഫ് ആലുവ, സുരേഷ് റാവുത്തർ, മുജീബ് കളത്തിൽ, പി.ടി. അലവി, ആലിക്കുട്ടി ഒളവട്ടൂർ, സാജിദ് ആറാട്ടുപുഴ, മുസ്തഫ തലശ്ശേരി, മാലിക് മഖ്ബൂൽ, ആസിഫ് താനൂർ, നാച്ചു അണ്ടോണ, ഫിറോസ് കോഴിക്കോട്, നജ്മ വെങ്കിട്ട, സലീം മാമ, റോണി ജോൺസി, നജീമുൽ സമാൻ, ഫർഹാത്ത് മഹ്മൂദ്, ഇംതിയാസ് മരക്കാർ (എപ്ക), സുലൈമാൻ ഗൂക്ക, നവാസ് സച്ചിൻ എന്നിവർ ട്രോഫികളും വിവിധ ടീമുകളുടെ ജഴ്സിയും പ്രകാശനംചെയ്തു.
ശിഹാബ് കൊയിലാണ്ടി, ഷാന്റോ ചെറിയാൻ, കല്യാണി ബിനു, യൂസുഫ് കാരക്കാട് എന്നിവരുടെ ഗാനസന്ധ്യയും കെപ്റ്റ നാട്ടരങ്ങിന്റെ ചെണ്ടമേളയും പരിപാടിക്ക് മാറ്റുകൂട്ടി. നജീം ബഷീർ, ജലീൽ പള്ളാത്തുരുത്തി, സജിത്ത്, നവാസ് ചൂനാടൻ, ഷാന്റോ ചെറിയാൻ, മിറാഷ്, ഖാദർ, വികാസ്, രാജേഷ്, ശരത്, ഹാഫിസ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. പ്രോഗ്രാം കമ്മിറ്റി ജനറൽ കൺവീനർ പ്രിൻസ് ജോർജ് സ്വാഗതവും ഡബ്ല്യു.എം.എഫ് മിഡിലീസ്റ്റ് വൈസ് പ്രസിഡന്റ് ശിഹാബ് കൊയിലാണ്ടി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.