4,000 സ്മാ​ർ​ട്ട് ഫാ​ക്ട​റി​ക​ളു​മാ​യി

റി​യാ​ദ്: വി​ക​സ​ന​ത്തി​നൊ​പ്പം മു​ന്നേ​റു​ന്ന​തി​ൽ​നി​ന്ന് ഭാ​വി​യി​ലെ വ്യ​വ​സാ​യ​ങ്ങ​ളെ ന​യി​ക്കു​ന്ന​തി​ലേ​ക്ക് സൗ​ദി നീ​ങ്ങു​ക​യാ​ണെ​ന്ന് വ്യ​വ​സാ​യ, ധാ​തു വി​ഭ​വ മ​ന്ത്രി ബ​ന്ദ​ർ അ​ൽ​ഖു​റൈ​ഫ് പ​റ​ഞ്ഞു. 4,000ത്തി​ൽ അ​ധി​കം ഫാ​ക്ട​റി​ക​ൾ ആ​ധു​നി​ക​വ​ത്ക​രി​ച്ച് കൃ​ത്രി​മ​ബു​ദ്ധി, ഓ​ട്ടോ​മേ​ഷ​ൻ, ത്രി​ഡി പ്രി​ന്റി​ങ് എ​ന്നി​വ​യെ ആ​ശ്ര​യി​ക്കു​ന്ന സ്മാ​ർ​ട്ട് ഫാ​ക്ട​റി​ക​ളാ​ക്കി മാ​റ്റു​ന്ന​തി​ലൂ​ടെ​യാ​ണി​ത്.

ഇ​തി​ലൂ​ടെ വി​ഷ​ൻ 2030 ല​ക്ഷ്യം കൈ​വ​രി​ക്കാ​നാ​കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. നാ​ലാം വ്യാ​വ​സാ​യി​ക വി​പ്ല​വ​ത്തെ​ക്കു​റി​ച്ചു​ള്ള മൂ​ന്നാം സൗ​ദി ഫോ​റ​ത്തി​ൽ ‘സം​യോ​ജി​ത കാ​ല​ഘ​ട്ട​ത്തി​ലെ വ്യാ​വ​സാ​യി​ക നേ​തൃ​ത്വം’ എ​ന്ന സെ​ഷ​നി​ൽ സം​സാ​രി​ച്ച​പ്പോ​ഴാ​ണ് അ​ൽ​ഖു​റൈ​ഫ് ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്.ഡി​ജി​റ്റ​ൽ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ വി​ക​സി​പ്പി​ച്ചും ദേ​ശീ​യ പ്ര​തി​ഭ​ക​ളെ വ​ള​ർ​ത്തി​യെ​ടു​ത്തും, നി​ക്ഷേ​പം ആ​ക​ർ​ഷി​ക്കു​ന്ന​തി​നാ​യി നി​യ​മ​നി​ർ​മാ​ണ അ​ന്ത​രീ​ക്ഷം ശ​ക്തി​പ്പെ​ടു​ത്തി​യും ആ​ധു​നി​ക സാ​ങ്കേ​തി​ക​വി​ദ്യ​ക​ളു​ടെ സു​ര​ക്ഷി​ത​വും ഫ​ല​പ്ര​ദ​വു​മാ​യ സ്വീ​കാ​ര്യ​ത ഉ​റ​പ്പാ​ക്കി​ക്കൊ​ണ്ട് ഭാ​വി സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ​ക്ക് ത​യാ​റാ​യ നൂ​ത​ന വ്യാ​വ​സാ​യി​ക ക​ഴി​വു​ക​ൾ വ​ള​ർ​ത്തി​യെ​ടു​ക്കാ​ൻ മ​ന്ത്രാ​ല​യം പ്ര​വ​ർ​ത്തി​ക്കു​ന്നു​വെ​ന്നും അ​ൽ​ഖ​റൈ​ഫ് പ​റ​ഞ്ഞു.

News Summary - With 4,000 smart factories

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.