യാംബു: സൗദിയുടെ വിവിധ ഭാഗങ്ങളിൽ നിലവിലെ തണുത്ത കാലാവസ്ഥ ചൊവ്വാഴ്ചവരെ തുടരുമെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
തബൂക്ക്, ഹാഇൽ, അൽ ഖസീം എന്നീ പ്രദേശങ്ങളിലും റിയാദ്, മദീന നഗരങ്ങളുടെ വടക്കൻ പ്രദേശങ്ങളിലും അൽ ബാഹ, അൽ ഖുറയാത്ത്, അറാർ, താഇഫ്, അറാർ, സകാക തുടങ്ങിയ പ്രദേശങ്ങളിലെ ഉയർന്ന ഭാഗങ്ങളിലും താപനില കുറയുമെന്നും തണുത്ത കാലാവസ്ഥ തുടരുമെന്നും കേന്ദ്രം പ്രവചിച്ചു.
ചില പ്രദേശങ്ങളിൽ നാല് മുതൽ ഒരു ഡിഗ്രി സെൽഷ്യസ് വരെയാണ് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്ത ഏറ്റവും കുറഞ്ഞ താപനില. കഴിഞ്ഞ ദിവസം രാജ്യത്ത് ഏറ്റവും കുറഞ്ഞ താപനിലയായ നാല് ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയത് റഫയിലാണ്.
അൽ ഖുറയാത്ത്, അറാർ, സകാക്ക, ത്വാഇഫ് നഗരങ്ങളിൽ അഞ്ച് ഡിഗ്രി സെൽഷ്യസാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയ കുറഞ്ഞ താപനില.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.