Posted On
date_range Updated On
date_range വയനാട് സ്വദേശി മക്കയിൽ പനി ബാധിച്ച് മരിച്ചു
മക്ക: ദീർഘകാലമായി മക്കയിൽ വസിക്കുന്ന പ്രവാസി നിര്യാതനായി. വയനാട് പടിഞ്ഞാറേതറ മുണ്ടകുറ്റി സ്വദേശി പാറ മുഹമ്മ ദ് കുട്ടി എന്ന അസൂർ കുട്ടിക്ക (59) ആണ് മരിച്ചത്. പനി ബാധിച്ച് കിംഗ് അബദ്ുൽ അസീസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.
25 വർഷമയി മക്കയിൽ വിവിധ മേഖലകളിൽ ബിസിനസ് നടത്തിവരികയായിരുന്നു. ഭാര്യ സമേതം മക്കയിലെ ശുഹദയിലായിരുന്നു താമസം. ഭാര്യ: റസിയ. മക്കൾ: മുഹമ്മദ് അജ്മൽ, അസ്ക്കർ അലി, അമ്മാർ, ഫാത്തിമ, തശ്‌രീഫ.
നടപടിക്രമങ്ങൾ പൂർത്തിയാക്കി മയ്യിത്ത് മക്കയിൽ ഖബറടക്കുമെന്ന് സാമൂഹിക പ്രവർത്തകൻ മുജീബ് പൂക്കോട്ടൂർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.