ജിദ്ദ കെ.എം.സി.സി സാരഥികൾ ജിദ്ദയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുന്നു


ജിദ്ദ കെ.എം.സി.സി കാരുണ്യ ഹസ്തം കുടുംബ സുരക്ഷ പദ്ധതി ഒക്ടോബർ 15 ന് ആരംഭിക്കും

ജിദ്ദ: കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റി കാരുണ്യ ഹസ്തം കുടുംബ സുരക്ഷ പദ്ധതി 2027 വർഷത്തെ കാമ്പയിൻ ഒക്ടോബർ 15 ന് ആരംഭിക്കുമെന്ന് ഭാരവാഹികൾ ജിദ്ദയിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മരണാനന്തര ആനുകൂല്യത്തിനും ചികിത്സാ സഹായത്തിനും പുറമെ പദ്ധതി അംഗങ്ങൾക്ക് വർഷത്തിൽ ഒരിക്കൽ ജിദ്ദ കെ.എം.സി.സി നാട്ടിൽ സ്ഥാപിക്കുന്ന പ്രവാസി മെഡിക്കൽ സെന്ററുകളിൽ സൗജന്യ നിരക്കിൽ മെഡിക്കൽ ചെക്കപ്പിന് അവസരം നൽകുന്നതാണ്. പദ്ധതിയിൽ അംഗങ്ങളായവരുടെ മക്കൾക്ക് ഉന്നത വിദ്യാഭ്യാസത്തിന് സ്കോളർഷിപ്പ് നൽകും. പി.എച്ച്.ഡി, സി.എ., എം.ബി.ബി.എസ്, ബി ടെക് എന്നീ പ്രൊഫഷണൽ കോഴ്സുകൾക്ക് സ്കോളർഷിപ്പ് നൽകുമെന്നും ഭാരവാഹികൾ അറിയിച്ചു. ഇതിന് പുറമെ ദലിത് വിദ്യാർത്ഥികൾക്ക് ഡോ:ബി.ആർ അംബേദ്കറുടെ പേരിൽ ഇതേ കോഴ്സുകൾക്ക് ജിദ്ദ കെ.എം.സി.സി സ്കോളർഷിപ്പ് നൽകാൻ തീരുമാനിച്ചിട്ടുണ്ട്.

ന്യൂനപക്ഷ രാഷ്ട്രീയ ശാക്തീകരണത്തിന് മികച്ച സംഭാവന നൽകിയവർക്ക് മുൻ നിയമസഭ സ്പീക്കറും നവോത്ഥാന നായകനുമായ കെ.എം. സീതി സാഹിബിന്റെ നാമത്തിൽ നാട്ടിൽ വെച്ച് അവാർഡ് നൽകാനും പ്രവാസ ലോകത്ത് സാമൂഹിക സാംസ്കാരിക വ്യാവസായിക രംഗത്ത് മികച്ച സംഭാവനകൾ നൽകിയവരെ കണ്ടെത്തി ബാഫഖി തങ്ങൾ സ്മാരക പുരസ്കാരം നൽകാനും തീരുമാനിച്ചു. സുരക്ഷ പദ്ധതി അംഗങ്ങളിൽപെട്ട മുന്നൂറിൽ ഏറെ പേർക്ക് നിലവിൽ മാസാന്ത പ്രവാസി പെൻഷൻ നൽകി വരുന്നു. രണ്ടു കോടിയോളം രൂപയുടെ സഹായം അടുത്ത മാസം നാട്ടിൽ വെച്ച് വിതരണം ചെയ്യുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. വാർത്താസമ്മേളന ത്തിൽ പ്രസിഡൻറ് അബൂബക്കർ അരിമ്പ്ര, ജനറൽ സെക്രട്ടറി വി.പി മുസ്തഫ, വി.പി അബ്ദുറഹ്മാൻ എന്നിവർ സംബന്ധിച്ചു.

Tags:    
News Summary - Jeddah KMCC Announces New Welfare Schemes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.