ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിൽ സംഘടിപ്പിച്ച ആയുര്‍വേദ ദിനാഘോഷം നവ്യാനുഭൂതിയായി
ജിദ്ദ: ആയുര്‍വേദത്തിന്റെ സമഗ്രമായ തത്ത്വങ്ങളും പ്രതിരോധ ആരോഗ്യം, പോഷകാഹാരം, ആരോഗ്യകരമായ ജീവിതശൈലി എന്നിവയില്‍ ആയുര്‍വേദത്തിനുള്ള പ്രസക്തി ഉയര്‍ത്തികാണിച്ചുകൊണ്ട് ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ സംഘടിപ്പിച്ച പതിനൊന്നാമത് ആയുര്‍വേദ ദിനാഘോഷം നവ്യാനുഭൂതിയായി. കോണ്‍സുലേറ്റ് അങ്കണത്തില്‍ നടന്ന പരിപാടിയില്‍ വിവിധ സൗദി സ്ഥാപനങ്ങളുടെ പ്രതിനിധികള്‍, വിത്യസ്ത രാജ്യങ്ങളുടെ നയതന്ത്ര ഉദ്യോഗസ്ഥര്‍, ആരോഗ്യ-ക്ഷേമ മേഖലയിലെ വിദഗ്ധര്‍, അക്കാദമിക് വിദഗ്ധര്‍, വ്യവസായ പ്രമുഖര്‍, ഇന്ത്യന്‍ പ്രവാസി സമൂഹം തുടങ്ങിയവരെല്ലാം സജീവമായി പങ്കെടുത്തത് ആധുനിക സമൂഹത്തിന് ആയുര്‍വേദ ചികില്‍യോടുള്ള താല്‍പര്യത്തെ പ്രകടമാക്കി.
'ആരോഗ്യകരമായ നാളേക്കായി ആയുര്‍വേദം' എന്ന പ്രമേയത്തില്‍ ഊന്നിനിന്നും 'ഒറ്റ ആരോഗ്യം, ഒറ്റ ഭാവി' എന്ന കാഴ്ചപ്പാടിനെയും അടിസ്ഥാനമാക്കിയായിരുന്നു 11-ാമത് ആയുര്‍വേദ ദിനം സംഘടിപ്പിച്ചത്. സൗദി അറേബ്യയിലെ വിശാലമായ സമൂഹത്തിനിടയില്‍ ആയുര്‍വേദത്തെക്കുറിച്ചും ഇന്ത്യയുടെ സമ്പന്നമായ പരമ്പരാഗത ക്ഷേമ പൈതൃകത്തെക്കുറിച്ചുമുള്ള അവബോധവും മതിപ്പും വര്‍ദ്ധിപ്പിക്കുന്നതിനും ഇന്ത്യന്‍ കോണ്‍സുലേറ്റ് സംഘടിപ്പിച്ച ആയുര്‍വേദ ദിനാഘോഷം സഹായകമായി.
ദീപം തെളിയിച്ചുകൊണ്ട് ആരംഭിച്ച പരിപാടിയിൽ കോൺസുൽ ജനറൽ ഫഹദ് സൂരി ആമുഖ പ്രഭാഷണം നിർവഹിച്ചു. ഇന്ത്യയുടെ പുരാതന വിജ്ഞാന പാരമ്പര്യങ്ങളിലൊന്നായ ആയുർവേദത്തിന്റെ നിലനിൽക്കുന്ന പ്രസക്തിയും, രോഗപ്രതിരോധം, പോഷകാഹാരം, സന്തുലിതമായ ജീവിതം, സമഗ്ര ക്ഷേമം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിൽ അതിനുള്ള വർദ്ധിച്ചുവരുന്ന സമകാലിക പ്രാധാന്യവും അദ്ദേഹം എടുത്തുപറഞ്ഞു.ജിദ്ദ ചേംബർ ഹെൽത്ത്‌കെയർ ആൻഡ് വെൽനസ് കൗൺസിൽ ചെയർമാൻ സമർ തൗഫിഖ് അബു ഗസാലെ, അറബ് യോഗ ഫൗണ്ടേഷൻ സ്ഥാപകയും ഏഷ്യൻ യോഗാസന സ്‌പോർട്‌സ് ഫെഡറേഷൻ പ്രസിഡന്റുമായ പത്മ നൗഫ് മർവായ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. കൂടാതെ കോൺസുൽ ജനറൽമാർ, നയതന്ത്ര പ്രതിനിധികൾ, ആരോഗ്യ-ക്ഷേമ മേഖലയിലെ വിദഗ്ധർ, അക്കാദമിക് വിദഗ്ധർ, വ്യവസായ-വാണിജ്യ മേഖലയിലെ പ്രതിനിധികൾ, ഇന്ത്യൻ സമൂഹത്തിലെ അംഗങ്ങൾ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിലും ക്ഷേമത്തിനായുള്ള പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതിലും ആയുര്‍വേദം വഹിക്കുന്ന പങ്കിനെക്കുറിച്ചുള്ള വിദഗ്ധരുടെ അവതരണങ്ങളും സംവാദങ്ങളും പരിപാടിയുടെ ഭാഗമായി നടന്നു. ആരോഗ്യകരമായ ആയുര്‍വേദ ഭക്ഷണ രീതി, ഔഷധ സസ്യങ്ങള്‍, വിവിധതരം സുഗന്ധവ്യഞ്ജനങ്ങള്‍, വൈവിധ്യങ്ങൾ നിറഞ്ഞ ഇന്ത്യന്‍ ആയുര്‍വേദ-ക്ഷേമ ഉല്‍പ്പന്നങ്ങള്‍ പരിചയപ്പെടുത്തുന്ന ആയുര്‍വേദ പ്രദര്‍ശനം പരിപാടിയില്‍ പങ്കെടുത്തവരെ ഏറെ ആകർഷിച്ചു. ജിദ്ദ ചേംബർ ഹെൽത്ത്‌കെയർ ആൻഡ് വെൽനസ് കൗൺസിൽ ചെയർമാൻ സമർ തൗഫിഖ് അബു ഗസാലെ, അറബ് യോഗ ഫൗണ്ടേഷൻ സ്ഥാപകയും ഏഷ്യൻ യോഗാസന സ്‌പോർട്‌സ് ഫെഡറേഷൻ പ്രസിഡന്റുമായ പത്മശ്രീ നൗഫ് മർവായ്, ഡോ. ശിഹാന ഹസ്സൻ, ഡോ. ജംഷിത് അഹമ്മദ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. കൂടാതെ കോൺസുൽ ജനറൽമാർ, നയതന്ത്ര പ്രതിനിധികൾ, ആരോഗ്യ-ക്ഷേമ മേഖലയിലെ വിദഗ്ധർ, അക്കാദമിക് വിദഗ്ധർ, വ്യവസായ-വാണിജ്യ മേഖലയിലെ പ്രതിനിധികൾ, ഇന്ത്യൻ സമൂഹത്തിലെ അംഗങ്ങൾ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.