കെ.എം. അബു
Posted On
date_range Updated On
date_range വയനാട് സ്വദേശി റിയാദില്‍ നിര്യാതനായി
റിയാദ്: ഹൃദയാഘാതം മൂലം മലയാളി റിയാദിൽ നിര്യാതനായി. വയനാട് മേപ്പാടി തൃക്കൈപേട്ട സ്വദേശി കൊളമ്പന്‍ കെ.എം. അബു (54) ആണ് റിയാദിൽ മരിച്ചത്. റിയാദ് എക്‌സിറ്റ് ഒമ്പതിലെ സ്വദേശി വീട്ടിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു.
30 വര്‍ഷമായി സൗദിയിലുണ്ട്. മാതാവ്: പാത്തുമ്മ. ഭാര്യ: സുലൈഖ. ഖബറടക്ക നടപടിക്രമങ്ങളുമായി റിയാദ് കെ.എം.സി.സി വെല്‍ഫയര്‍ വിങ് ചെയര്‍മാന്‍ സിദ്ദീഖ് തുവ്വൂര്‍, വയനാട് ജില്ല കെ.എം.സി.സി സെക്രട്ടറി ശറഫുദ്ദീന്‍, ദാറുസ്സലാം ടീം അംഗങ്ങള്‍ എന്നിവര്‍ രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.