വണ്ടൂർ ഏരിയ വെൽഫെയർ അസോസിയേഷൻ അംഗങ്ങളിൽ മരിച്ചവരുടെ കുടുംബങ്ങൾക്കുള്ള ധനസഹായ വിതരണം
റിയാദ്: വണ്ടൂർ ഏരിയ വെൽഫെയർ അസോസിയേഷൻ (വാവ) റിയാദ്, 'വാവോത്സവ് 2022' എന്ന പേരിൽ കുടുംബസംഗമം നടത്തി. കുടുംബസംഗമം റിയാദ് ഇന്ത്യൻ മീഡിയ ഫോറം പ്രസിഡൻറ് ഷംനാദ് കരുനാഗപ്പള്ളി ഉദ്ഘാടനം ചെയ്തു.
'വാവ'യുടെ അംഗങ്ങളിൽ മരണമടഞ്ഞവരുടെ കുടുംബങ്ങൾക്ക് നൽകിവരുന്ന രണ്ടുലക്ഷം രൂപയുടെ ധനസഹായം ചടങ്ങിൽ കൈമാറി. സംഗമത്തിൽ പ്രസിഡൻറ് കെ.കെ. അനീഷ് ബാബു അധ്യക്ഷത വഹിച്ചു. സവാദ് വണ്ടൂർ ആമുഖ പ്രസംഗം നടത്തി. അഡ്വ. മുഹമ്മദ് ശരീഫ്, ഇ.പി. യാസർ , പി.എം.എ. ജലീൽ എന്നിവർ സംസാരിച്ചു.
കലാക്ഷേത്ര വണ്ടൂർ കുഞ്ഞിമുഹമ്മദിന്റെ നേതൃത്വത്തിൽ നൃത്തനൃത്യങ്ങൾ അവതരിപ്പിച്ചു. ഗായകൻ ശമീറിന്റെ നേതൃത്വത്തിൽ ഗാനമേള അരങ്ങേറി. റിയാദിലെ ഗായകരായ ഫിറോസ് വാണിയമ്പലം, ഹിബ സലാം, തസ്നി, നൈസിയ നാസർ എന്നിവർ ഗാനങ്ങൾ അവതരിപ്പിച്ചു.
അവതാരകൻ ഷെബി മൻസൂർ പരിപാടികൾ നിയന്ത്രിച്ചു. സംഗമത്തിൽ ഇ.പി. സഹീറലി, യു. സൂരജ്, എം.പി. സക്കീർ, ഹസൈൻ പൊറ്റമ്മൽ, ടി.എം.എസ് ഫൈസൽ, സി.എച്ച്. നൗഷാദ്, അനീഷ് ചെറുകോട്, അഷ്റഫ് പുലത്ത്, അക്ബർ വാളശ്ശേരി എന്നിവർ നേതൃത്വം നൽകി. സെക്രട്ടറി പി.കെ. നസീർ സ്വാഗതവും നാസർ കാരയിൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.