റിയാദ് കെ.എം.സി.സി കണ്ണൂർ ജില്ല കമ്മിറ്റി അനുസ്‌മരണ, മെമ്പർഷിപ് കാർഡ് വിതരണ പരിപാടി സി.പി. മുസ്തഫ ഉദ്ഘാടനം ചെയ്യുന്നു

വി.കെ. അബ്ദുൽ ഖാദർ മൗലവി അനുസ്മരണവും മെമ്പർഷിപ് കാർഡ് വിതരണവും

റിയാദ്: കെ.എം.സി.സി റിയാദ് കണ്ണൂർ ജില്ല കമ്മിറ്റി മുസ്‍ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന വി.കെ. അബ്ദുൽ ഖാദർ മൗലവി അനുസ്മരണം സംഘടിപ്പിച്ചു. സൗദി കെ.എം.സി.സി ഏകീകൃത മെമ്പർഷിപ് കാമ്പയിന്റെ ഭാഗമായി ജില്ലയിൽനിന്നും ചേർത്ത അംഗങ്ങൾക്കുള്ള കാർഡുകളും വിതരണം ചെയ്തു. ജില്ല പ്രസിഡന്റ് അബ്ദുൽ മജീദ് പയ്യന്നൂർ അധ്യക്ഷത വഹിച്ചു. സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സി.പി. മുസ്തഫ പരിപാടി ഉദ്ഘാടനം ചെയ്തു. യു.പി. മുസ്തഫ മൗലവി അനുസ്മരണ പ്രഭാഷണം നടത്തി. ബാവ താനൂർ, ഉസ്മാനലി പാലത്തിങ്ങൽ, അലി വയനാട്, ജലീൽ തിരൂർ, നജീബ് നെല്ലാങ്കണ്ടി എന്നിവർ സംസാരിച്ചു.

വിവിധ മണ്ഡലം കമ്മിറ്റികളെ പ്രതിനിധീകരിച്ച് മുസ്തഫ പാപ്പിനിശ്ശേരി, ഷംഷീദ് നീർവേലി, ജാഫർ കണ്ടക്കൈ, ശരീഫ് തിലാന്നൂർ, മുത്തലിബ് ശ്രീകണ്ഠാപുരം, നജീബ് ഓടക്കാട്, ബഷീർ കല്യാശ്ശേരി, ബഷീർ കൂത്തുപറമ്പ് എന്നിവർ സംസാരിച്ചു. അൻവർ വാരം സ്വാഗതവും പി.ടി.പി. മുഖ്താർ നന്ദിയും പറഞ്ഞു.

Tags:    
News Summary - V.K. Abdul Qader Maulavi Commemoration and Distribution of Membership Card

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.