വിഷന്‍ 2030 സൗദി വനിതകള്‍ക്ക് പത്ത് ലക്ഷം തൊഴിലവസരം സൃഷ്​ടിക്കും: ഫൗസ അല്‍മഹീദ്

റിയാദ്: സൗദി അറേബ്യ പ്രഖ്യാപിച്ച വിഷന്‍ 2030 പദ്ധതിയിലൂടെ പത്ത് ലക്ഷം സ്വദേശി വനിതകള്‍ക്ക് തൊഴിലവസരം സൃഷ്​ടിക്കുമെന്ന് യു.എൻ പ്രതിനിധിസംഘത്തിലെ ഫൗസ അല്‍മഹീദ് വ്യക്തമാക്കി. സൗദി അറേബ്യയെ പ്രതിനിധീകരിച്ച് ഐക്യരാഷ്​ട്രസഭ സമ്മേളനത്തില്‍ സംസാരിക്കവെയാണ് ഫൗസ ഇക്കാര്യം പറഞ്ഞത്. ദാരിദ്ര്യ നിര്‍മാര്‍ജനം, പുരോഗതി എന്നീ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ യു.എന്‍ വിളിച്ചുചേര്‍ത്ത സംഘത്തിലെ മൂന്നാം സെക്രട്ടറിയാണ് ഫൗസ അല്‍മഹീദ്.  

വിഷന്‍ പദ്ധതി സ്ത്രീകള്‍ക്ക് തൊഴിലവസരം സൃഷ്​ടിക്കുമ്പോള്‍ ഇസ്​ലാമിക ശരീഅത്ത് അവള്‍ക്ക് ആവശ്യമായ നിയമ പരിരക്ഷയും സുരക്ഷിതത്വവും ഉറപ്പുവരുത്തും. ബിരുദധാരികളായ വനിതകള്‍ക്ക് തൊഴിലിന് ആവശ്യമായ പരിശീലനം നല്‍കുമ്പോള്‍ ബിരുദം നേടാത്തവര്‍ക്ക് ആവശ്യമായ വിദ്യാഭ്യാസം നേടാനും രാഷ്​ട്രം അവസരം സൃഷ്​ടിക്കും. സ്ത്രീകള്‍ക്ക് ഡ്രൈവിങിന് അനുമതി നല്‍കിക്കൊണ്ടുള്ള സല്‍മാന്‍ രാജാവി​​​െൻറ പ്രഖ്യാപനം പുതിയ അവസരങ്ങള്‍ സൃഷ്​ടിക്കാനുള്ള വഴി തുറക്കുമെന്നും ഫൗസ പറഞ്ഞു. തൊഴില്‍ വിപണിയിലെ സ്ത്രീ സാന്നിധ്യം 22 ശതമാനത്തില്‍ നിന്ന് 30 ശതമാനമായി ഉയര്‍ത്തുമ്പോള്‍ പത്ത് ലക്ഷം വനിതകള്‍ക്ക് പുതിയ അവസരം തുറക്കും. സ്വദേശി വനിതകള്‍ തൊഴില്‍ രംഗത്തേക്ക് കടന്നുവരുന്നതോടെ അവരുടെ സാമൂഹ്യ, സാമ്പത്തിക സാഹചര്യങ്ങളില്‍ മാറ്റമുണ്ടാവും. കുടുംബങ്ങളുടെ ജീവിത നിലവാരം ഉയരാനും തൊഴില്‍ രംഗത്തെ വനിതാവത്കരണം കാരണമാവുമെന്ന് ഫൗസ കൂട്ടിച്ചേര്‍ത്തു.

Tags:    
News Summary - vision 2030-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.