റിയാദ്: ലെബനാൻ പ്രധാനമന്ത്രി സഅദ് ഹരീരി സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനെ സന്ദർശിച്ചു. കഴിഞ്ഞദിവസം റിയാദിലെത്തിയ ഹരീരി നേരത്തെ സൽമാൻ രാജാവിനെയും കണ്ടിരുന്നു. കഴിഞ്ഞ നവംബർ നാലിലെ രാജി പ്രഖ്യാപനത്തിനും അതിനുശേഷമുള്ള പിൻവലിക്കലിനും ശേഷം ആദ്യമായാണ് ഹരീരി സൗദിയിൽ വന്നത്.
സൽമാൻ രാജാവ് തനിക്ക് പിതൃതുല്യനെന്നും അമീർ മുഹമ്മദ് ബിൻ സൽമാൻ സഹോദരതുല്യനെന്നും രാജി വിവാദത്തിെൻറ ദിവസങ്ങളിൽ ഹരീരി പ്രതികരിച്ചിരുന്നു. റിയാദിൽ വെള്ളിയാഴ്ച രാത്രി വൈകി അമീർ മുഹമ്മദിനെ കണ്ട ഹരീരി ശനിയാഴ്ച പുലർച്ചെയോടെ അദ്ദേഹത്തിനൊപ്പമുള്ള സെൽഫി ട്വിറ്ററിൽ പോസ്റ്റ് ചെയ്തു. ഹരീരിക്കൊപ്പം അമീർ മുഹമ്മദും സഹോദരനും സൗദിയുടെ യു.എസ് അംബാസഡറുമായ അമീർ ഖാലിദ് ബിൻ സൽമാനുമാണ് ചിത്രത്തിലുള്ളത്. മൂവരും സന്തോഷപൂർവം ചിരിച്ചുനിൽക്കുന്ന ചിത്രം ഏതാനും മണിക്കൂറുകൾ കൊണ്ട് സൗദിയിലും ലെബനാനിലും വൈറലായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.