ജിദ്ദ: ആഗസ്റ്റ് മൂന്നു മുതൽ ഒമ്പതു വരെ സൗദിയിലുടനീളം ഗതാഗത വകുപ്പ് നടത്തിയ ഫീൽഡ് കാമ്പയിനിൽ വിവിധ പ്രദേശങ്ങളിൽ നിന്നായി നിയമലംഘനം നടത്തിയ 6677 മോട്ടോർ സൈക്കിളുകൾ പിടിച്ചെടുത്തു. 3574 മോട്ടോർ സൈക്കിളുകൾ പിടിച്ചെടുത്ത റിയാദ് പ്രവിശ്യയാണ് എണ്ണത്തിൽ ഏറ്റവും കൂടുതൽ. 1920 മോട്ടോർ സൈക്കിളുകളുമായി ജിദ്ദയും, 310 എണ്ണവുമായി മദീനയും, 221 എണ്ണവുമായി മക്കയുമാണ് തൊട്ടുപിന്നിൽ.
കിഴക്കൻ പ്രവിശ്യയിൽ നിന്ന് 205 ഉം ഖസീമിൽ നിന്ന് 133 ഉം ത്വാഇഫിൽ നിന്ന് 109 ഉം അസീർ പ്രവിശ്യയിൽ നിന്ന് 75 ഉം ജിസാനിൽ നിന്ന് 54 ഉം തബൂക്കിൽ നിന്നും 45 നിയമലംഘന മോട്ടോർ സൈക്കിളുകളും പിടികൂടി. ബാക്കിയുള്ളവ നജ്റാൻ, അൽബഹ, അൽഖുറയ്യത്ത്, വടക്കൻ അതിർത്തി പ്രദേശങ്ങൾ എന്നിവിടങ്ങളിൽ നിന്നാണ് പിടികൂടിയത്. അതേസമയം ഹാഇൽ, അൽജൗഫ് മേഖലകളിൽ ഒരു നിയമലംഘനവും രേഖപ്പെടുത്തിയില്ല. ഗതാഗത സുരക്ഷ ഉറപ്പാക്കുന്നതിനും അപകടങ്ങൾ കുറക്കുന്നതിനുമായി ചട്ടങ്ങൾ ലംഘിക്കുന്ന മോട്ടോർ സൈക്കിളുകൾ പിടിച്ചെടുക്കുന്നതിനുള്ള ഫീൽഡ് കാമ്പയിനുകൾ തുടരുന്നതായി ഗതാഗത വകുപ്പ് സ്ഥിരീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.