പാചകവിദഗ്ധരായ ഷെഫ് പിള്ള, രാജ് കലേഷ്, ഗായകരായ കണ്ണൂർ ഷരീഫ്, ജാസിം ജമാൽ, സുമി അരവിന്ദ്, അവതാരകയും സിനിമാതാരവുമായ ഡയാന ഹമീദ്​

‘വിജയ് ദം ദം ബിരിയാണി’ ഗ്രാൻഡ് ഫിനാലെ സെപ്തംബർ 25-ന് റിയാദിൽ

റിയാദ്: സൗദി അറേബ്യയിലെ ഏറ്റവും വലിയ ബിരിയാണി പാചക മത്സരമായ ‘വിജയ് ദം ദം ബിരിയാണി’യുടെ ഗ്രാൻഡ് ഫിനാലെ ഈ മാസം 25-ന് റിയാദിൽ നടക്കും. റിയാദ് മലസിലെ ലുലു മാളിൽ വിപുലമായ ആഘോഷപരിപാടികളോടെയാണ് ഫിനാലെ അരങ്ങേറുന്നത്. ഗൾഫ് മാധ്യമവും മീഫ്രണ്ടും സംയുക്തമായാണ് ഈ മെഗാ ഇവൻറ്​ സംഘടിപ്പിക്കുന്നത്.

കഴിഞ്ഞ ഏതാനും മാസങ്ങളായി സൗദിയിലെ പത്തോളം പ്രമുഖ നഗരങ്ങളിലെ വിവിധ ഹൈപ്പർമാർക്കറ്റുകളിലും മാളുകളിലുമായി നടന്ന റോഡ് ഷോ മത്സരത്തിൽ നിന്നും രജിസ്റ്റർ ചെയ്തവരിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടവരായിരുന്നു സെമിഫൈനൽ മത്സരത്തിൽ പങ്കെടുത്തത്. ദമ്മാം, റിയാദ്, ജിദ്ദ എന്നിവിടങ്ങളിലായി നടന്ന സെമിഫൈനൽ മത്സരത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 20 മത്സരാർഥികളാണ് കലാശപ്പോരാട്ടത്തിൽ ഏറ്റുമുട്ടുന്നത്. 'ബിരിയാണി രാജ', 'ബിരിയാണി ദം സ്റ്റാർ' എന്നീ രണ്ട് വിഭാഗങ്ങളിലായാണ് ഇവർ മാറ്റുരയ്ക്കുന്നത്.

പ്രശസ്ത പാചകവിദഗ്ധരായ ഷെഫ് പിള്ള, രാജ് കലേഷ് എന്നിവരാണ് ഗ്രാൻഡ് ഫിനാലെയിലെ വിധികർത്താക്കൾ. ഫിനാലെയോട് അനുബന്ധിച്ച് പ്രശസ്ത ഗായകൻ കണ്ണൂർ ഷരീഫ്, ജാസിം ജമാൽ, സുമി അരവിന്ദ് എന്നിവർ അണിനിരക്കുന്ന സംഗീതവിരുന്നും ഒരുക്കിയിട്ടുണ്ട്. പ്രമുഖ സിനിമാ തരാം ഡയാന ഹമീദാണ് പരിപാടിയുടെ അവതാരക.

വിജയ്, ലുലു, അൽ യൗം, ഇംപെക്സ്, ഫ്രണ്ടി, സിറ്റി ഫ്ലവർ, ഫറെയ്ദ്, റീഗൽ ഗോൾഡ്, സ്​റ്റാർ ഹെൽത്ത്​ മെഡിക്കൽ, ബിസ്സപ് അറേബ്യ, കാഫ്, ടാക്സ് പോയിൻറ്​, ഈസി കുക്ക്, ഷിഫ അൽജസീറ മെഡിക്കൽ പോളിക്ലിനിക്ക്​, ഡ്രസ്​ കോഡ്​, ആർ.കെ.ജി, സഫ മക്ക പോളിക്ലിനിക്ക്​ എന്നിവരാണ് മെഗാ ഫിനാലെയുടെ പ്രധാന സ്പോൺസർമാർ.

Tags:    
News Summary - Vijay Dum Dum Biryani grand finale in Riyadh on September 25

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.