ജിദ്ദയിലെ സംഘാടക സമിതിയംഗങ്ങൾ ‘ഗൾഫ് മാധ്യമം’ പ്രതിനിധികൾക്കും അവതാരകർക്കുമൊപ്പം

ജിദ്ദയിൽ വിജയ് ദം ദം ബിരിയാണി കാർണിവൽ; പ്രശംസ പിടിച്ചുപറ്റി സന്നദ്ധപ്രവർത്തനം

ജിദ്ദ: ഗൾഫ് മാധ്യമവും മീ ഫ്രെണ്ടും ചേർന്ന് ജിദ്ദ മർവയിലെ ലുലു മാൾ പ്രദർശന നഗരിയിൽ കഴിഞ്ഞ ദിവസം ഒരുക്കിയ ‘വിജയ് ദം ദം ബിരിയാണി കാർണിവൽ’ സംഘാടനമികവ് കൊണ്ടും സന്നദ്ധപ്രവർത്തകരുടെ കൂട്ടായ സേവനം കൊണ്ടും വൻ വിജയമായി.

കർമനിരതരായ വളൻറിയർമാരായിരുന്നു പരിപാടിയുടെ സുഗമമായ നടത്തിപ്പിന് പിന്നിലെ പ്രധാന ചാലകശക്തി. കോഓഡിനേഷൻ കമ്മിറ്റി കൺവീനർ അബ്ഷീർ, സെക്രട്ടറി ഇമ്രാൻ ഹുസൈൻ എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടികൾ നടന്നത്. ഇ.കെ. നൗഷാദ് പ്രോഗ്രാം കമ്മിറ്റി കൺവീനറായും ഫഹദ് വൈശ്യൻ അസിസ്റ്റൻറ് കൺവീനറായും പ്രവർത്തിച്ച സമിതി പരിപാടിക്ക് മേൽനോട്ടം വഹിച്ചു.

തമീം അബ്ദുല്ല വളൻറിയർ ക്യാപ്റ്റനും കെ. അബ്ദുൽ അസീസ് അസിസ്റ്റൻറ് ക്യാപ്റ്റനുമായിരുന്നു. സി.എച്ച്. ബഷീർ, എം.പി. അഷ്‌റഫ് എന്നിവർ റിസപ്‌ഷൻ വകുപ്പിെൻറ ഉത്തരവാദിത്തം വഹിച്ചപ്പോൾ ഹസ്ന, റഷ എന്നിവർ രജിസ്ട്രേഷൻ വകുപ്പ് കൈകാര്യം ചെയ്തു.

നാസർ കപ്രക്കാടൻ, അൻസാരി ഹനീഫ് എന്നിവർ ഗതാഗതം, അതിഥി മാനേജ്‌മെൻറ് ചുമതലകളും ബഷീർ മതിലകം ലോജിസ്റ്റിക്സ് വകുപ്പും വിജയകരമായി നിർവഹിച്ചു. മർവ ലുലു ഓഡിറ്റോറിയത്തിൽ കാണികൾ നിറഞ്ഞു കവിഞ്ഞപ്പോഴും കൃത്യമായി ജനക്കൂട്ടത്തെ നിയന്ത്രിക്കാനും സൗകര്യങ്ങളൊരുക്കാനും വളൻറിയർമാർക്ക് സാധിച്ചു.

Tags:    
News Summary - Vijay Dam Dam Biryani Carnival in Jeddah Declared a Massive Success

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.