വിയറ്റ്നാം പ്രധാനമന്ത്രി ഫാം മിൻഹ് ചിൻഹുവും ലുലു ഗ്രൂപ്പ് ഡയറക്ടർ ഷെഹിം മുഹമ്മദും റിയാദിൽ കൂടിക്കാഴ്​ച നടത്തിയപ്പോ

വിയറ്റ്നാം സന്ദർശിക്കാൻ എം.എ. യൂസഫലിക്ക്​ പ്രധാനമന്ത്രിയുടെ ക്ഷണം

റിയാദ്: വിയറ്റ്നാം സന്ദർശിക്കാൻ ലുലു ഗ്രൂപ്പ്​ ചെയർമാൻ എം.എ. യൂസഫലിയെ പ്രധാനമന്ത്രി ഫാം മിൻഹ് ചിൻഹു ക്ഷണിച്ചു. ആസിയാൻ - ജി.സി.സി സമ്മേളനത്തിൽ പങ്കെടുക്കാൻ സൗദി അറേബ്യയിലെത്തിയ പ്രധാനമന്ത്രി ലുലു ഗ്രൂപ്പ് ഡയറക്ടർ ഷെഹിം മുഹമ്മദുമായി റിയാദിൽ നടത്തിയ കൂടിക്കാഴ്ചയിലാണ്​ ക്ഷണം അറിയിച്ചത്​.

സർക്കാർ അതിഥിയായി വിയറ്റ്നാം സന്ദർശിക്കാനാണ്​ പ്രധാനമന്ത്രി യൂസഫലിയെ പ്രത്യേകമായി ക്ഷണിച്ചത്​. ലുലു ഗ്രൂപ്പ് വിയറ്റ്നാമിൽ നിന്നും ഇറക്കുമതി ചെയ്യുന്ന ഉൽപ്പന്നങ്ങളുടെ വിശദാംശങ്ങൾ ഷെഹിം പ്രധാനമന്ത്രിയെ ധരിപ്പിച്ചു. വിയറ്റ്നാമിൽ നിന്നും സൗദി അറേബ്യയിലേക്ക് നേരിട്ടുള്ള വിമാന സർവിസ് നിർദേശം അനുകൂലമായി പരിഗണിക്കുമെന്നും പ്രധാനമന്ത്രി ഉറപ്പ് നൽകി.

എം.എ. യൂസഫലിയുടെ ആശംസ സന്ദേശം ഷെഹിം കൂടിക്കാഴ്ചക്കിടെ വിയറ്റ്​നാം പ്രധാനമന്ത്രിയെ അറിയിച്ചു. സൗദി അറേബ്യയിലെ വിയറ്റ്നാം അംബാസഡർ ഡാങ് ഷുവാൻ ദുങ്, ലുലു വിയറ്റ്നാം റീജനൽ ഡയറക്ടർ മിറാഷ് ബഷീർ എന്നിവരും കൂടിക്കാഴ്ചയിൽ സംബന്ധിച്ചു.

Tags:    
News Summary - Vietnam prime minister invitation to lulu group chairman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.