ജിദ്ദയിൽ നടക്കുന്ന സിഫ് റബീഅ ടീ ചാമ്പ്യൻസ് ലീഗ് ഫുട്ബാൾ ടൂർണമെന്റിൽ നിന്ന്
ജിദ്ദ: സൗദി ഇന്ത്യൻ ഫുട്ബാൾ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന 21ാമത് സിഫ് റബിഅ ടീ ചാമ്പ്യൻസ് ലീഗിൽ ഈ ആഴ്ച നടന്ന ബി ഡിവിഷൻ മത്സരങ്ങളിൽ വിജയ് മസാല ബി.എഫ്.സി ജിദ്ദ ബ്ലൂസ്റ്റാർ സീനിയേഴ്സ് ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ഗ്ലോബ് ലോജിസ്റ്റിക് ഫ്രൈഡേ എഫ്.സി ബി.സി.സിയെ തോൽപ്പിച്ചു. ബി.എഫ്.സി ജിദ്ദ ബ്ലൂസ്റ്റാർ സീനിയേഴ്സ് ടീമിന് വേണ്ടി മുഹമ്മദ് അക്മൽ, ശരത് മോഹൻ എന്നിവരും ഫ്രൈഡേ എഫ്.സി ബി.സി.സിക്ക് വേണ്ടി അബ്ദുൽ ബാസിതും ഗോളുകൾ നേടി.
കളിയിലെ കേമനായി തിരഞ്ഞെടുക്കപ്പെട്ട ഫ്രൈഡേ എഫ്.സി ബി.സി.സി ഗോൾകീപ്പർ മഷ്ഹൂദ് ലാവക്ക് വിജയ് മസാല മാർക്കറ്റിങ് മാനേജർ മുസ്തഫ ട്രോഫി സമ്മാനിച്ചു. ബി ഡിവിഷനിലെ രണ്ടാം മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ സൈക്ലോൺ ഐ.ടി സോക്കർ എഫ്.സി ഏകപക്ഷീയമായ നാല് ഗോളുകൾക്ക് വെൽ കണക്ട് ഐ.ടി ആൻഡ് സെക്യൂരിറ്റീസ് യൂത്ത് ഇന്ത്യ എഫ്.സിയെ പരാജയപ്പെടുത്തി. മുഹമ്മദ് സിനാൻ, ഷഫിൻ അഹമ്മദ്, മുഹമ്മദ് ജാസിർ, മുഹമ്മദ് സഫ്വാൻ എന്നിവരാണ് ഐ.ടി സോക്കറിനായി ഗോളുകൾ സ്കോർ ചെയ്തത്. കളിയിലെ മികച്ച താരമായ ഐ.ടി സോക്കറിന്റെ ഷഫിൻ അഹമ്മദിന് ഷമീം ടീച്ചർ ട്രോഫി സമ്മാനിച്ചു.
ബി ഡിവിഷനിലെ മൂന്നാം മത്സരത്തിൽ വൈ.സി.സി സാഗൊ എഫ്.സി ഏകപക്ഷീയമായ നാല് ഗോളുകൾക്ക് എഫ്.സി കുവൈസയെ തോൽപ്പിച്ചു. അജ്മൽ പറത്തൊടി, മുബാറക് കാരത്തൊടി, നംഷീർ അലി, ഷാദിൻ എന്നിവരാണ് സാഗൊ എഫ്.സിയുടെ ഗോളുകൾ നേടിയത്. കളിയിലെ കേമനായി തിരഞ്ഞെടുത്ത സാഗോ എഫ്.സിയുടെ മുബാറക് കാരത്തൊടിക്ക് മുഹമ്മദ് ആലുങ്ങൽ ട്രോഫി സമ്മാനിച്ചു. ബി ഡിവിഷനിലെ നാലാം മത്സരത്തിൽ ഡേ ബൈ ഡേ മാർക്കറ്റ് യാസ് എഫ്.സി രണ്ടു ഗോളുകൾക്ക് എച്ച്. എം.ആർ ജെ.എസ്.സി ഫാൽക്കൺ എഫ്.സി തൂവലിനെ പരാജയപ്പെടുത്തി. മുഹമ്മദ് റാഷിദും ഫാസിൽ കൊണ്ടോട്ടി പറമ്പനുമാണ് യാസ് എഫ്.സിയുടെ ഗോളുകൾ നേടിയത്. യാസ് എഫ്.സിയുടെ അമൻ മായൻ റഷീദ് ആണ് പ്ലയർ ഓഫ് ദി മാച്ച്.
തുല്യശക്തികളുടെ പോരാട്ടം കണ്ട ബി ഡിവിഷനിലെ മറ്റൊരു മത്സരത്തിൽ എം.എസ് വൺ കോൾഡ് ചെയിൻ ടെക്നോളോജിസ് റെഡ് സീ ബ്ലാസ്റ്റേഴ്സ് എഫ്.സി ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് അൽ ഫിഫി ജിദ്ദ എഫ്.സിയെ പരാജയപ്പെടുത്തി. മുഹമ്മദ് അഷ്ഫാഖും മുഹമ്മദ് നവാസും റെഡ് സീ ബ്ലാസ്റ്റേഴ്സിന് വേണ്ടി ഗോൾ സ്കോർ ചെയ്തപ്പോൾ, ജിദ്ദ എഫ്.സിയുടെ ഗോൾ ഫവാസ് കാരാട്ടിലിന്റെ വകയായിരുന്നു. മത്സരത്തിലെ മികച്ച കളിക്കാരനായി മുഹമ്മദ് നവാസ് തിരഞ്ഞെടുക്കപ്പെട്ടു.
ബി ഡിവിഷനിലെ അവസാന മത്സരത്തിൽ റബിഅ ടീ അബീർ ബ്ലൂസ്റ്റാർ എ ടീം ഏകപക്ഷീയമായ അഞ്ചു ഗോളുകൾക്ക് നജിം അമൻ യുനൈറ്റഡ് സ്പോർട്സ് ക്ലബ് എ ടീമിനെ തോൽപ്പിച്ചു. ബ്ലൂസ്റ്റാറിന് വേണ്ടി അബ്ദുല്ല ഹസൻ മുസ്ലിയാരകത്ത് (2), സുഫൈദ് താഴത്തെ കളത്തിൽ (2), മിൻഹാജ് റഹ്മാൻ എന്നിവരുടെ വകയായിരുന്നു ഗോളുകൾ. നല്ല കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ട ബ്ലൂസ്റ്റാർ എ ടീമിന്റെ അബ്ദുല്ല ഹസ്സൻ മുസ്ലിയാരകത്തിനു നാസർ ശാന്തപുരം ട്രോഫി സമ്മാനിച്ചു.
പതിനേഴ് വയസ്സിന് താഴെയുള്ള കുട്ടികളുടെ ടീമുകൾ മത്സരിക്കുന്ന ഡി ഡിവിഷനിലെ ആദ്യ മത്സരത്തിൽ ഗ്രീൻ ബോക്സ് ലോജിസ്റ്റിക്സ് ടാലന്റ് ടീൻസ് ഫുട്ബാൾ അക്കാദമി ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്ക് ലിങ്ക് ടെലികോം സോക്കർ ഫ്രീക്സ് ജൂനിയറിനെ തോൽപ്പിച്ചു. ഹാദി, മുഹമ്മദ് സമീർ, ആദിൽ എന്നിവരുടെ വകയായിരുന്നു ഗോളുകൾ. മികച്ച കളിക്കാരനായി തിരഞ്ഞെടുത്ത ടാലന്റ് ടീൻസിന്റെ ഹാദിക്ക് മുനീർ മുസ്ലിയാരകത്ത്, സാദിഖ് പാണ്ടിക്കാട് എന്നിവർ ട്രോഫി സമ്മാനിച്ചു.
ഡി ഡിവിഷനിലെ രണ്ടാം മത്സരത്തിൽ പവർ സ്പോട് ഫിറ്റ്നസ് സ്പോർട്ടിങ് യുനൈറ്റഡും ഇ.എഫ്.എസ് ലോജിസ്റ്റിക്സ് ജെ.എസ്.സി സോക്കർ അക്കാദമിയും ഓരോ ഗോൾ വീതമടിച്ചു സമനിലയിൽ പിരിഞ്ഞു. മുഹമ്മദ് ഷഹാം സ്പോർട്ടിങ് യൂനൈറ്റഡിനും റിസ്വാൻ ഹുസൈൻ ജെ.എസ്.സിക്ക് വേണ്ടിയും ഗോളുകൾ സ്കോർ ചെയ്തു . മികച്ച കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ട ജെ.എസ്.സിയുടെ റിസ്വാൻ ഹുസൈന് കിസ്മത്ത് മമ്പാട് ട്രോഫി നൽകി. ഡി ഡിവിഷൻ അവസാന മത്സരത്തിൽ ലിങ്ക് ടെലികോം സോക്കർ ഫ്രീക്സ് ജൂനിയർ ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്ക് പവർ സ്പോട് ഫിറ്റ്നസ് സ്പോർട്ടിങ് യുനൈറ്റഡ് ജിദ്ദ ബി ടീമിനെ തോൽപ്പിച്ചു. സോക്കർ ഫ്രീക്സിനു വേണ്ടി മുഹമ്മദ് റിദാൻ ടൂർണമെന്റിലെ ആദ്യ ഹാട്രിക് നേടി. മത്സരത്തിലെ മികച്ച കളിക്കാരൻ മുഹമ്മദ് റിദാന് ഡോ. ഇന്ദു ട്രോഫി സമ്മാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.