മലയാളി നഴ്സുമാരെ വെസ്കോസ മലയാളി അസോസിയേഷൻ ആദരിച്ചപ്പോൾ
Posted On
date_range Updated On
date_range 'വെസ്കോസ' മലയാളി നഴ്സുമാരെ ആദരിച്ചു
ദമ്മാം: ആതുരസേവനത്തിൽ മികവ് പുലർത്തിയ മലയാളി നഴ്സുമാരെ വെസ്കോസ മലയാളി അസോസിയേഷൻ 15ാ ം വാർഷികാഘോഷ വേളയിൽ ആദരിച്ചു. ദമ്മാം അൽമന ആശുപത്രിയിലെ നഴ്സും അസോസിയേഷൻ അംഗമായിരുന്ന പരേതനായ സജു യോഹന്നാന്റെ ഭാര്യയുമായ രാജിമോൾ സജു, ദമ്മാം അൽമന ആശുപത്രിയിലെ നഴ്സും അസോസിയേഷൻ എക്സിക്യൂട്ടിവ് അംഗം ജോഷി ജോർജിന്റെ ഭാര്യയുമായ ജിൻസി എബ്രഹാം, ദമ്മാം സെൻട്രൽ ആശുപത്രിയിലെ നഴ്സും അസോസിയേഷൻ അംഗം ഡെനീഷ് തോമസിന്റെ ഭാര്യയുമായ ദിവ്യ ജോസഫ് എന്നിവരെയാണ് ആദരിച്ചത്. അസോസിയേഷൻ പ്രസിഡന്റ് കെ.പി. പ്രിജി ഫലകം സമ്മാനിച്ചു. ജീവകാരുണ്യ പ്രവർത്തക മഞ്ജു മണിക്കുട്ടൻ, രാജിമോൾ സജുവിനെ പൊന്നാട അണിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.