വേങ്ങരോത്സവം 2018’ ഒക്ടോബർ 19^ന്

ദമ്മാം: വേങ്ങര മണ്ഡലം കെ.എം.സി.സി ‘വേങ്ങരോത്സവം 2018’ ഒക്ടോബർ 19^ന്​ ദമ്മാം സൈഹാത്ത് സദാറ പാർക്കിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. വനിതകൾക്ക്​ പാചക മത്സരം പച്ചക്കറി വിഭവം, ലൈവ് കുക്കിംഗ്‌, പായസ മത്സരം, കേക്ക് ആൻറ്​ ഗാർണിഷിങ്, മൈലാഞ്ചി മത്സരങ്ങൾ എന്നിവയുണ്ടാവും. മുതിർന്നവർക്കും കുട്ടികൾക്കുമായി കായിക മത്സരങ്ങളും നടത്തും. ഒക്ടോബർ 19 വെള്ളിയാഴ്ച ഉച്ചക്ക് ഒരു മണിമുതൽ പാചക മത്സരങ്ങൾ ആരംഭിക്കും. കുട്ടികൾക്ക്​ ഡ്രോയിങ്ആൻറ്​ പെയിൻറിഗ് മത്സരവും നടത്തും. വൈകീട്ട്​ ഏഴു മണി മുതൽ സാംസകാരിക സദസ്സ് ആരംഭിക്കും. പ്രവിശ്യയിലെ സാമൂഹിക സാംസ്‌കാരിക രംഗത്തു പ്രവർത്തിക്കുന്ന പ്രമുഖ വ്യക്തികളെ പരിപാടിയിൽ ആദരിക്കും.

വേങ്ങര ഡോക്യുമ​​െൻററി പ്രദർശിപ്പിക്കും. ലോഗോ പ്രകാശനം കെ.എം. സി. സി സെൻട്രൽ കമ്മിറ്റി ഓഫീസിൽ ദമ്മാം മീഡിയ ഫോറം ജനറൽ സെക്രട്ടറി അഷ്‌റഫ്‌ ആളത്തു പ്രകാശനം ചെയ്​തു. മണ്ഡലം കെ. എം. സി. സി പ്രസിഡൻറ് ഉമ്മർ വളപ്പിൽ, ചെയർമാൻ കെ.പി അബു , ജനറൽ സെക്രട്ടറി എൻ.പി ഹനീഫ, ട്രഷറർ ഇസ്മായിൽ പുള്ളാട്ട്, ഭാരവാഹികളായ ബീരാൻ കുട്ടി ചേറൂർ, ടി ടി കരീം, കെ പി സമദ്, കുഞ്ഞു വളപ്പിൽ, കരീം പുത്തലത്ത്, മൻസൂർ ഒതുക്കുങ്ങൽ, ജലീൽ വേങ്ങര, സുദീർ ആലുവ എന്നിവർ പങ്കെടുത്തു. മത്സരങ്ങളിൽ പങ്കെടുക്കാൻ 0554139894. 0509187592. എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്ന്​ സംഘാടകർ അറിയിച്ചു.

Tags:    
News Summary - vengarolsavam october 19-saudi-saudi news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.