യുക്രെയ്ൻ പ്രസിഡൻറ് വൊളോദിമിർ സെലൻസ്കിയെ ജിദ്ദ വിമാനത്താവളത്തിൽ മക്ക ഡെപ്യൂട്ടി ഗവർണർ അമീർ സഊദ് ബിൻ മിഷാൽ ബിൻ അബ്ദുൽ അസീസ് യാത്രയാക്കുന്നു
ജിദ്ദ: സൗദി അറേബ്യയിൽ നടത്തിയ ഔദ്യോഗിക സന്ദർശനം പൂർത്തിയാക്കി യുക്രെയ്ൻ പ്രസിഡൻറ് വൊളോദിമിർ സെലൻസ്കി വെള്ളിയാഴ്ച മടങ്ങി. ജിദ്ദയിലെ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ മക്ക ഡെപ്യൂട്ടി ഗവർണർ അമീർ സഊദ് ബിൻ മിഷാൽ ബിൻ അബ്ദുൽ അസീസിെൻറ നേതൃത്വത്തിൽ അദ്ദേഹത്തിന് ഊഷ്മള യാത്രയയപ്പ് നൽകി.
യാത്രയയപ്പ് ചടങ്ങിൽ ജിദ്ദ മേയർ സാലിഹ് അൽ തുർക്കി, മക്ക റീജനൽ പൊലീസ് ഡയറക്ടർ മേജർ ജനറൽ സാലിഹ് അൽ ജാബ്രി, യുക്രെയ്നിലെ സൗദി അംബാസഡർ മുഹമ്മദ് ബിൻ അബ്ദുൽ അസീസ് അൽ ബർക്ക, സൗദിയിലെ യുക്രെയ്ൻ അംബാസഡർ അനറ്റോലി പെട്രെങ്കോ എന്നിവരുൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ സംബന്ധിച്ചു. മേഖലയിലെ സമാധാന ശ്രമങ്ങളിൽ സൗദി അറേബ്യ വഹിക്കുന്ന നിർണായക പങ്ക് അടിവരയിടുന്നതായിരുന്നു പ്രസിഡൻറിെൻറ ഈ സന്ദർശനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.