റിയാദ് വേങ്ങര കെ.എം.സി.സി ‘വെളിച്ചം’ കാമ്പയിന്റെ ഭാഗമായ കുടുംബസംഗമം വനിതാ ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സാബിറ ടീച്ചർ ഉദ്ഘാടനംചെയ്യുന്നു
റിയാദ്: റിയാദ് കെ.എം.സി.സി വേങ്ങര മണ്ഡലം 'വെളിച്ചം 2022' കാമ്പയിന്റെ ഭാഗമായി കുടുംബസംഗമം 'സർഗസുധ' സംഘടിപ്പിച്ചു. സുലൈ യാനെബെഹ് ഇസ്തിറാഹയിൽ നടന്ന പരിപാടി വനിതാ ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സാബിറ ടീച്ചർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് നജ്മുദ്ദീൻ അരീക്കൻ അധ്യക്ഷത വഹിച്ചു. '
പാരന്റിങ്' എന്ന വിഷയത്തിൽ നിഖില എൻ. സമീറും 'കുടുംബം-സാമൂഹിക പ്രവർത്തനം-രാഷ്ട്രീയം' എന്ന വിഷയത്തിൽ ഷാഫി തുവ്വൂരും ക്ലാസുകളെടുത്തു. തുടർന്ന് വനിതകൾക്കുവേണ്ടി നടത്തിയ ക്വിസ് മത്സരത്തിൽ സമീറ, കുട്ടികളുടെ കളറിങ് മത്സരത്തിൽ മെഹ്‌വിഷ്, ഷൂട്ടൗട്ട് മത്സരത്തിൽ അമാൻ അലി, ഐസ് ക്രീം തീറ്റ മത്സരത്തിൽ യാസിർ അരീക്കൻ, അമാൻ അലി എന്നിവർ വിജയികളായി. വെളിച്ചം കാമ്പയിൻ ടി.ടി. അഷ്‌റഫ് വിശദീകരിച്ചു. മുസ്‍ലിം ലീഗ് സംസ്ഥാന കമ്മിറ്റിയുടെ 'എന്റെ പാർട്ടിക്ക് എന്റെ ഹദിയ' കാമ്പയിനിൽ കുടുംബിനികൾ പങ്കാളികളായി.
കെ.എം.സി.സി ഭാരവാഹികളായ മുഹമ്മദ് വേങ്ങര, ഉസ്മാൻ അലി പാലത്തിങ്ങൽ, ഷുഹൈബ് പനങ്ങാങ്ങര, സൽവ സുൽഫിക്കർ, ഷരീഫ നജ്മുദ്ദീൻ, ഫാസില നവാസ് എന്നിവർ സംസാരിച്ചു. മണ്ഡലം ഭാരവാഹികളായ ടി. മുഷ്താഖ്, എൻ.പി. അനീസ്, ഷബീർ വേങ്ങര, നൗഷാദ് ചക്കാല, പി.ടി. നൗഷാദ്, കെ.കെ. അഷ്‌റഫ്, നാസർ പൈനാട്ടിൽ, ടി. നൗഫൽ എന്നിവർ നേതൃത്വം നൽകി. യാസിർ അരീക്കൻ ഖിറാഅത്ത് നടത്തി. മണ്ഡലം ജനറൽ സെക്രട്ടറി സഫീർ ആട്ടീരി സ്വാഗതവും ട്രഷറർ നവാസ് കുറുങ്കാട്ടിൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.