ഖമീസ് മുശൈത്​ ന്യൂ സനാഇയ്യയിൽ കാറ്റിൽ യുക്കാലിപ്​റ്റസ്​ മരം കടപുഴകി വീണ് തകർന്ന വാഹനങ്ങൾ

സൗദി ഖമീസ്​ മുശൈത്തിൽ മരം വീണ്​ വാഹനങ്ങൾ തകർന്നു

അബഹ: ശക്തമായി വീശിയടിച്ച കാറ്റത്ത്​ മരം കടപുഴകി വീണ്​ വാഹനങ്ങൾ തകർന്നു. സൗദി ​െതക്കൻ പ്രവിശ്യയിൽ ദിവസങ്ങളായി ശക്തമായ മഴ തുടരുന്നതിനിടയിലാണ്​ ഖമീസ്​ മുശൈത്തിൽ മരം വീണ്​ വാഹനങ്ങൾക്ക്​ കേടുപാട്​ സംഭവിച്ചത്​. ഇടിയും മിന്നലും കനത്ത കാറ്റുമാണ്​ മേഖലയിലുണ്ടാകുന്നത്​. 

ഖമീസ് മുശൈത്​ ന്യൂ സനാഇയ്യയിലാണ്​ യുക്കാലിപ്​റ്റസ്​ മരം കാറ്റിൽ കടപുഴകി വീണ് രണ്ട് വാഹനങ്ങൾ തകർന്നത്​. മെക്കാനിക്കൽ വർക്ക്ഷോപ്പിന് മുമ്പിൽ നിർത്തിയിട്ട വാഹനങ്ങളാണ് തകർന്നത്. ആളപായമില്ല.

Tags:    
News Summary - Vehicles were damaged by falling tree in Saudi Khamis Mushait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.