റിയാദ്: റിയാദിൽ പുതിയ വാഹന പീരിയോഡിക്കൽ സാങ്കേതിക പരിശോധന കേന്ദ്രം (ഫഹസ് ദൗരി) തുറന്നതായി സൗദി സ്റ്റാൻഡേർഡ്സ്, മെട്രോളജി ആൻഡ് ക്വാളിറ്റി ഓർഗനൈസേഷൻ അറിയിച്ചു.
വാഹന ഓപറേറ്റർമാർ ഉയർന്ന സുരക്ഷയും സുരക്ഷ മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക, സേവന നിലവാരം വർധിപ്പിക്കുക, മികച്ച ഉപഭോക്തൃ അനുഭവം നൽകുക എന്നിവയാണ് ഈ നടപടിയുടെ ലക്ഷ്യമെന്ന് ഓർഗനൈസേഷൻ പറഞ്ഞു.
അൽഖാദിസിയ ഡിസട്രിക്ടിലാണ് പുതിയ കേന്ദ്രം സ്ഥിതി ചെയ്യുന്നതെന്നും വാഹനങ്ങൾ പരിശോധിക്കാൻ ആഗ്രഹിക്കുന്നവർ ഓൺലൈൻ ലിങ്ക് വഴി അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യണമെന്നും ഓർഗനൈസേഷൻ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.