പ്രതീകാത്മക ചിത്രം 

പു​ണ്യ​സ്ഥ​ല​ങ്ങ​ളി​ൽ വാ​ഹ​ന നി​യ​ന്ത്ര​ണം പ്രാ​ബ​ല്യ​ത്തി​ൽ; അ​നു​മ​തി​യി​ല്ലാ​ത്ത ആ​യി​ര​ത്തി​ല​ധി​കം വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു

മ​ക്ക: ഹ​ജ്ജ് തീ​ർ​ഥാ​ട​ന​ത്തി​െൻറ പ​ശ്ചാ​ത്ത​ല​ത്തി​ൽ മ​ക്ക​യി​ലെ പു​ണ്യ​സ്ഥ​ല​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​ത്തി​യ പ്ര​ത്യേ​ക വാ​ഹ​ന നി​യ​ന്ത്ര​ണം പ്രാ​ബ​ല്യ​ത്തി​ൽ വ​ന്നു. ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ളി​ൽ നി​ന്ന് ല​ഭി​ച്ച ഔ​ദ്യോ​ഗി​ക അ​നു​മ​തി പ​ത്ര​മി​ല്ലാ​ത്ത (പെ​ർ​മി​റ്റ്) ഒ​രു വാ​ഹ​ന​വും പു​ണ്യ​സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് പ്ര​വേ​ശി​പ്പി​ക്കി​ല്ലെ​ന്ന് ട്രാ​ഫി​ക് കാ​ര്യ​ങ്ങ​ൾ​ക്കാ​യു​ള്ള ഹ​ജ്ജ് സു​ര​ക്ഷാ സേ​ന വ്യ​ക്ത​മാ​ക്കി. വെ​ള്ളി​യാ​ഴ്ച ആ​രം​ഭി​ച്ച ഈ ​താ​ൽ​ക്കാ​ലി​ക നി​രോ​ധ​നം ദു​ൽ​ഹ​ജ്ജ് 13-ാം തീ​യ​തി​യു​ടെ അ​വ​സാ​നം വ​രെ തു​ട​രും. ഹ​ജ്ജ് സീ​സ​ണി​ൽ തീ​ർ​ഥാ​ട​ക​രു​ടെ സു​ഗ​മ​മാ​യ സ​ഞ്ചാ​രം ഉ​റ​പ്പാ​ക്കു​ന്ന​തി​നും തി​ര​ക്ക് നി​യ​ന്ത്രി​ക്കു​ന്ന​തി​നു​മാ​യി സൗ​ദി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം ന​ട​പ്പി​ലാ​ക്കു​ന്ന സ​മ​ഗ്ര പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് ഈ ​ക​ർ​ശ​ന ന​ട​പ​ടി.

അ​തേ​സ​മ​യം, ഹ​ജ്ജ് സീ​സ​ൺ ആ​രം​ഭി​ച്ച​തു മു​ത​ൽ ഇ​തു​വ​രെ മ​ക്ക, പു​ണ്യ​സ്ഥ​ല​ങ്ങ​ൾ, വി​വി​ധ പ്ര​വേ​ശ​ന ക​വാ​ട​ങ്ങ​ൾ, പ്ര​ധാ​ന റോ​ഡു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നാ​യി നി​യ​മ​വി​രു​ദ്ധ​മാ​യി യാ​ത്ര​ക്കാ​രെ ക​ട​ത്തി​യ 1,047 വാ​ഹ​ന​ങ്ങ​ൾ പൊ​തു​ഗ​താ​ഗ​ത അ​തോ​റി​റ്റി പി​ടി​കൂ​ടി. തീ​ർ​ഥാ​ട​ക​രു​ടെ സു​ര​ക്ഷ വ​ർ​ധി​പ്പി​ക്കാ​നും, അ​ന​ധി​കൃ​ത സ​ർ​വീ​സു​ക​ൾ ത​ട​ഞ്ഞ് സേ​വ​ന​ങ്ങ​ളു​ടെ ഗു​ണ​നി​ല​വാ​രം ഉ​റ​പ്പു​വ​രു​ത്താ​നു​മു​ള്ള അ​തോ​റി​റ്റി​യു​ടെ നി​ര​ന്ത​ര പ​രി​ശോ​ധ​ന​ക​ളു​ടെ ഭാ​ഗ​മാ​യാ​ണ് ഈ ​ന​ട​പ​ടി.

ലൈ​സ​ൻ​സു​ള്ള​തും ഔ​ദ്യോ​ഗി​ക​വു​മാ​യ ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ൾ മാ​ത്ര​മേ ഉ​പ​യോ​ഗി​ക്കാ​വൂ എ​ന്ന് പൊ​തു​ഗ​താ​ഗ​ത അ​തോ​റി​റ്റി തീ​ർ​ഥാ​ട​ക​രോ​ട് പ്ര​ത്യേ​കം അ​ഭ്യ​ർ​ഥി​ച്ചു. ലൈ​സ​ൻ​സി​ല്ലാ​ത്ത ടാ​ക്സി ഡ്രൈ​വ​ർ​മാ​രെ ആ​ശ്ര​യി​ക്കു​ന്ന​ത് സു​ര​ക്ഷാ മേ​ൽ​നോ​ട്ട​ങ്ങ​ളു​ടെ കു​റ​വു മൂ​ലം യാ​ത്ര​ക്കാ​ർ​ക്ക് വ​ലി​യ അ​പ​ക​ട​സാ​ധ്യ​ത​ക​ൾ വ​രു​ത്തി​വെ​ക്കും. ആ​വ​ശ്യ​മാ​യ പെ​ർ​മി​റ്റു​ക​ളി​ല്ലാ​തെ യാ​ത്ര​ക്കാ​രെ കൊ​ണ്ടു​പോ​കു​ന്ന​ത് ഗു​രു​ത​ര​മാ​യ നി​യ​മ​ലം​ഘ​ന​മാ​ണെ​ന്നും, ക​ന​ത്ത പി​ഴ​യും വാ​ഹ​നം ക​ണ്ടു​കെ​ട്ട​ലും ഉ​ൾ​പ്പെ​ടെ​യു​ള്ള നി​യ​മ​ന​ട​പ​ടി​ക​ൾ ഇ​തി​ന് നേ​രി​ടേ​ണ്ടി​വ​രു​മെ​ന്നും അ​തോ​റി​റ്റി മു​ന്ന​റി​യി​പ്പ് ന​ൽ​കി.

അ​തി​നാ​ൽ യാ​ത്രാ സേ​വ​ന​ങ്ങ​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന​തി​ന് മു​ൻ​പ് അ​വ​യു​ടെ നി​യ​മ​സാ​ധു​ത ഉ​റ​പ്പു​വ​രു​ത്താ​ൻ എ​ല്ലാ ഗു​ണ​ഭോ​ക്താ​ക്ക​ളും ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന് അ​തോ​റി​റ്റി ഓ​ർ​മി​പ്പി​ച്ചു.

Tags:    
News Summary - Vehicle control in effect at holy sites; over a thousand unauthorized vehicles seized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.