റിയാദ്: സൗദിയില്‍ മുന്നേമുക്കാല്‍ ലക്ഷം റിയാലിൽ കൂടുതൽ വരുമാനം പ്രതിവര്‍ഷം നേടുന്ന സ്ഥാപനങ്ങൾ മൂല്യവര്‍ധിതി നികുതി സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് അധികൃതർ അറിയിച്ചു. ഡിസംബര്‍ 20ന് മുമ്പ് രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കണം എന്നാണ് അറിയിപ്പ്. നിശ്ചിത സമയത്തിനകം വാറ്റ് സംവിധാനത്തിൽ രജിസ്റ്റർ ചെയ്യാത്ത സ്ഥാപനങ്ങൾക്കെതിരെ ശിക്ഷാനടപടി സ്വീകരിക്കും. ജനുവരി ഒന്ന് മുതലാണ് സൗദിയിൽ അഞ്ചു ശതമാനം മൂല്യവർധിത നികുതി നിലവിൽ വന്നത്. പത്തു ലക്ഷം റിയാലിൽ കൂടുതൽ വരുമാനമുള്ള സ്ഥാപനങ്ങൾ കഴിഞ്ഞ വര്‍ഷം ഡിസംബർ 20 ന് മുമ്പ് നികുതി നിയമത്തിൽ രജിസ്റ്റർ ചെയ്തിരുന്നു. പ്രതിവർഷ വരുമാനം 10 ലക്ഷം റിയാലിൽ കവിയാത്ത ചെറുകിട, ഇടത്തരം സ്ഥാപനങ്ങൾ ഡിസംബര്‍ 20 നു മുമ്പായി മൂല്യവർധിത നികുതി സംവിധാനത്തിൽ രജിസ്റ്റർ ചെയ്താൽ മതി.
പ്രതിവർഷം മൂന്നേമുക്കാൽ ലക്ഷം റിയാലിൽ കൂടുതൽ വരുമാനമുള്ള മുഴുവൻ സ്ഥാപനങ്ങളും നികുതി നിയമത്തിൽ രജിസ്റ്റർ ചെയ്യൽ നിർബന്ധമാണ്. ഇതിൽ കുറവ് വരുമാനമുള്ള സ്ഥാപനങ്ങൾക്ക് നികുതി രജിസ്‌ട്രേഷൻ നിർബന്ധമല്ല. മൂല്യവർധിത നികുതി നിലവിൽ വന്ന ശേഷം സകാത്ത്, നികുതി അതോറിറ്റി നടത്തിയ പരിശോധനകളിൽ നിരവധി സ്ഥാപനങ്ങളുടെ നിയമ ലംഘനങ്ങൾ കണ്ടെത്തിയിട്ടുണ്ട്.
പ്രതിവർഷം നാലു കോടിയിലേറെ റിയാലിെൻറ ഇടപാടുകൾ നടത്തുന്ന സ്ഥാപനങ്ങൾ ഓരോ മാസത്തിലും നികുതി റിട്ടേണുകൾ സമർപ്പിക്കൽ നിർബന്ധമാണ്. മറ്റുള്ളവര്‍ ഓരോ മൂന്ന് മാസത്തിലുമാണ് നികുതി റിട്ടേണുകൾ സമർപ്പിക്കേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.