ജിദ്ദ: അമേരിക്കയിലേക്കുള്ള വിമാനങ്ങളിൽ ലാപ്ടോപ്പും ടാബ്ലറ്റും കാബിനുള്ളിൽ നിരോധിച്ചതിന് ചുവടുപിടിച്ച് ബ്രിട്ടനിലേക്കുള്ള വിമാന സർവീസുകളിൽ അവ നിരോധിച്ചതായി അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് സിവിൽ ഏവിയേഷൻ വൃത്തങ്ങൾ വ്യക്തമാക്കി. ആറ് മധ്യേഷ്യൻ രാജ്യങ്ങളിൽ നിന്ന് അമേരിക്കയിലേക്കുള്ള വിമാനങ്ങളിലെ കാബിനിൽ ലാപ്ടോപ്പും ടാബും കൊണ്ടുപോകുന്നതിന് കഴിഞ്ഞ ദിവസമാണ് അമേരിക്കൻ അധികൃതർ നിരോധമേർപ്പെടുത്തിയത്. അമേരിക്ക ആവശ്യപ്പെട്ടതിനെ തുടർന്നാണ് രാജ്യത്ത് നിന്ന് നേരിട്ട് അമേരിക്കയിലേക്ക് പോകുന്ന ജിദ്ദ, റിയാദ് വിമാനങ്ങളിലെ കാബിനിൽ ലാപ്ടോപ്പും ടാബും യാത്രക്കാർ കൂടെ കൊണ്ടുപോവുന്നത് നിരോധിച്ചത്. അമേരിക്കൻ ഭരണകൂടം അടുത്തിടെ സൗദി ആഭ്യന്തര മന്ത്രാലയത്തോട് ഔദ്യോഗികമായി ഇത് ആവശ്യപ്പെട്ടിരുന്നു. ലഗേജിനൊപ്പം കൊണ്ടുപേകാനനുവദിക്കുകയും ചെയ്തിരുന്നു. സുരക്ഷയുടെ ഭാഗമായി ഇതിനെ ന്യായീകരിക്കാനാവില്ലെന്ന് ഏവിയേഷൻ മേഖലയിലെ വിദഗ്ധർ ചൂണ്ടിക്കാട്ടി. അമേരിക്കയിലേക്ക് നേരിട്ട് സർവീസ് നടത്തുന്ന വിമാന കമ്പനികളെ സാമ്പത്തികമായി തീരുമാനം ബാധിക്കും. ആളുകളിൽ ഭീതിയുണ്ടാക്കും. നീണ്ട യാത്രയിൽ അധിക യാത്രക്കാരും ഇൻറർനെറ്റ് പോലുള്ള സൗകര്യം ആവശ്യമുള്ളവരാണെന്നും ഏവിയേഷൻ രംഗത്തെ വിദഗ്ധർ അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.