യാംബു: യാംബുവിലെ ഫുട്ബാൾ ക്ലബ്ബായ റദ്വ ഗൾഫ് യുനീക് എഫ്.സിയുടെ ആഭിമുഖ്യത്തിൽ ‘റദ് വ ഗൾഫ് യുനീക് അറബ് കപ്പ് 2024’ സീസൺ രണ്ട് സെവൻസ് ഫുട്ബാൾ ടൂർണമെൻറ് സംഘടിപ്പിക്കുന്നു. ഡിസംബർ 26, 27 തീയതികളിൽ യാംബു റദ്വ ഫ്ലഡ് ലിറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ യാംബുവിലെ 10 പ്രമുഖ ടീമുകൾ മാറ്റുരക്കും. ഫുട്ബാൾ മാമാങ്കത്തോടനുബന്ധിച്ച് ‘വെറ്ററൻസ്’ ടീമുകളുടെയും 14 വയസ്സിന് താഴെയുള്ള ജൂനിയർ ഫുട്ബാൾ ടീമുകളുടെയും മത്സരം കൂടി സംഘടിപ്പിക്കുമെന്ന് ടൂർണമെൻറ് കമ്മിറ്റി ചെയർമാൻ ഇബ്റാഹീം കുട്ടി പുലത്ത്, ജനറൽ കൺവീനർ സൈനുൽ ആബിദ് മഞ്ചേരി എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.