കേന്ദ്ര പാർലമെന്ററി കാര്യ-ന്യൂനപക്ഷ ക്ഷേമ മന്ത്രി കിരണ്‍ റിജിജുവും ഉന്നത ഉദ്യോഗസ്ഥരും ത്വാഇഫിലെ പ്രസിദ്ധമായ അബ്ദുല്ല ഇബ്നു അബ്ബാസ് പള്ളിയിൽ സന്ദർശനം നടത്തിയപ്പോൾ

ത്വാഇഫിലെ പ്രസിദ്ധമായ അബ്ദുല്ല ഇബ്നു അബ്ബാസ് പള്ളിയിൽ കേന്ദ്രമന്ത്രി കിരണ്‍ റിജിജു സന്ദർശനം നടത്തി

ത്വാഇഫ്: ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള ശക്തമായ സാംസ്കാരിക ബന്ധം ഊട്ടിയുറപ്പിച്ചുകൊണ്ട് കേന്ദ്ര പാർലമെന്ററി കാര്യ-ന്യൂനപക്ഷ ക്ഷേമ മന്ത്രി കിരണ്‍ റിജിജു ത്വാഇഫിലെ പ്രസിദ്ധമായ അബ്ദുല്ല ഇബ്നു അബ്ബാസ് പള്ളിയിൽ സന്ദർശനം നടത്തി. ഇന്ത്യൻ അംബാസഡർ ഡോ. സുഹേൽ അജാസ് ഖാൻ, ഇന്ത്യൻ കോൺസൽ ജനറൽ ഫഹദ് അഹമ്മദ് ഖാൻ സൂരി, മറ്റ് ഉദ്യോഗസ്ഥർ എന്നിവരും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.

ലക്ഷക്കണക്കിന് ഉംറ തീർഥാടകർക്ക്, പ്രത്യേകിച്ച് ഇന്ത്യയിൽ നിന്നുള്ളവർക്ക് ഏറെ പ്രിയപ്പെട്ട ഒരു ആത്മീയ കേന്ദ്രമാണ് ത്വാഇഫിലെ വിശ്വാസത്തിന്റെയും വിജ്ഞാനത്തിന്റെയും കേന്ദ്രവും ചരിത്ര സ്മാരകവുമായ അബ്ദുല്ല ഇബ്നു അബ്ബാസ് പള്ളി. മുഹമ്മദ് നബിയുടെ പിതൃവ്യപുത്രനും ഇസ്‍ലാമിക പണ്ഡിതന്മാരിൽ പ്രമുഖനുമായിരുന്ന അബ്ദുല്ല ഇബ്നു അബ്ബാസിന്റെ പേരിൽ അറിയപ്പെടുന്ന ഈ പള്ളി, അദ്ദേഹത്തിന്റെ അന്ത്യവിശ്രമ സ്ഥാനത്തിനടുത്താണ് സ്ഥിതി ചെയ്യുന്നത്.

ക്രിസ്തു വർഷം 630-നോടടുത്ത് നിർമിക്കപ്പെട്ടതായി കരുതപ്പെടുന്ന ഈ മസ്ജിദ് ഇസ്‍ലാമിക ചരിത്രത്തിന്റെ ആദ്യകാലങ്ങളിലേക്ക് വെളിച്ചം വീശുന്ന ഒരു സുപ്രധാന കേന്ദ്രമാണ്. അദ്ദേഹത്തിന്റെ പാണ്ഡിത്യവും സംഭാവനകളും കാരണം ഈ സ്ഥലം ‘വിജ്ഞാനത്തിന്റെ സിരാകേന്ദ്രം’ എന്ന പദവിക്ക് അർഹമായി.

Tags:    
News Summary - Union Minister Kiren Rijiju visited the famous Abdullah Ibn Abbas Mosque in Taif

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.