പ്രവാസി ‘ഉണർവ്’ സംഘടിപ്പിച്ചു

ദമ്മാം: പ്രവാസി സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ ‘ഉണർവ്’ എന്ന പേരിൽ ജില്ലാ കമ്മിറ്റികളുടെ പ്രഖ്യാപനവും കലാപരിപാടികളും സംഘടിപ്പിച്ചു.
സാംസ്കാരിക സമ്മേളനത്തിൽ അസീസ് എ.കെ മുഖ്യ പ്രഭാഷണം നിർവഹിച്ചു. ഷബീർ ചാത്തമംഗലം അധ്യക്ഷത വഹിച്ചു. പ്രവാസി കിഴക്കൻ പ്രവിശ്യ പ്രസിഡൻറ്​ ഷാജഹാൻ എം.കെ, സാജിദ് ആറാട്ടുപുഴ, അഡ്വ: സനീജ സഗീർ, റഷീദ് രണ്ടത്താണി എന്നിവർ സംസാരിച്ചു. വിവിധ കമ്മിറ്റികളുടെ പ്രഖ്യാപനം ജംഷാദ് കണ്ണൂർ, ഫൈസൽ കുറ്റ്യാടി, മുഹ്‌സിൻ ആറ്റാശ്ശേരി, ഹാരിസ് കൊച്ചി എന്നിവർ നിർവഹിച്ചു.
അജീബ് കരീം ബാലഭാസ്കർ അനുസ്മരണ പ്രഭാഷണം നിർവഹിച്ചു. ഷെരീഫ് കൊച്ചി, സുനില സലിം, ഫാനിഷ ഹാരിസ്, സജാസ് സലാം , നെഹ്‌ല ഷാജി, പ്രീന സക്കീർ എന്നിവർ ചിട്ടപ്പെടുത്തിയ വിവിധ കലാപരിപാടികൾ അരങ്ങേറി. അമീൻ ജമാൽ, ഹിബ ഷെരീഫ്, അമീർ പൊന്നാനി, അൻസം ഹമദാനി, നുഹ ഷബീർ എന്നിവർ ഗാനങ്ങൾ ആലപിച്ചു. റഊഫ് ചാവക്കാട്, ജസീർ കണ്ണൂർ, തൻസീം കണ്ണൂർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. പ്രവാസി ജനറൽ സെക്രട്ടറി ബിജു പൂതക്കുളം സ്വാഗതം പറഞ്ഞു. സഈദ് ഹമദാനി അവതാരകനായിരുന്നു.

Tags:    
News Summary - Unarvu meet, Saudi news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.