റിയാദ്: ഉംറ സേവനസ്ഥാപനങ്ങളുടെ ലൈസൻസിനുള്ള അപേക്ഷ സൗദി ഹജ്ജ്-ഉംറ മന്ത്രാലയം സ്വീകരിച്ചുതുടങ്ങി. ഉംറ സർവിസ് നടത്താൻ ആഗ്രഹിക്കുന്ന കമ്പനികൾക്കും സ്ഥാപനങ്ങൾക്കും തീർഥാടക സേവനങ്ങൾക്കുള്ള ലൈസൻസുകൾ ‘സമഗ്ര ഉംറ സംഘാടകൻ’ എന്ന പദവിയിൽ ഈ വർഷം മുഴുവനും ലഭ്യമാക്കുമെന്ന് മന്ത്രാലയം അറിയിച്ചു.
ലൈസൻസിന്റെ കാലയളവ് പരമാവധി അഞ്ചു വർഷമായിരിക്കും. ഇതിനായി മന്ത്രാലയം അതിന്റെ ഇലക്ട്രോണിക് പോർട്ടലിലൂടെ നിശ്ചയിച്ചിട്ടുള്ള നിബന്ധനകൾ പൂർണമായും പാലിക്കണം. യാത്ര, താമസം തുടങ്ങിയവയിൽ സമഗ്രമായ സേവനങ്ങൾ നൽകാൻ ശേഷിയുള്ള സ്ഥാപനങ്ങൾക്കും കമ്പനികൾക്കുമാണ് മന്ത്രാലയം ലൈസൻസ് അനുവദിക്കുക. തീർഥാടകർ രാജ്യത്തെത്തുന്നത് മുതൽ വിടവാങ്ങൽ വരെയുള്ള സേവനങ്ങൾ നൽകുന്നതിന് കമ്പനികൾ പ്രാപ്തമായിരിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.