ജിദ്ദ: രണ്ട് മാസത്തിനിടയിൽ (സഫർ, മുഹർറം) പത്ത് ലക്ഷത്തോളം ഉംറ തീർഥാടകരെത്തിയതായി ഹജ്ജ്^ഉംറ മന്ത്രാലയം വ്യക്തമാക്കി. തീർഥാടകരുടെ എണ്ണത്തിൽ മുൻവർഷം ഇതേ കാലയളവിനേക്കാൾ 30 ശതമാനം വർധനവുണ്ട്. 935230 പേരാണ് രണ്ട് മാസത്തിനകമെത്തിയത്.ആഭ്യന്തര മന്ത്രാലയം, വിദേശ മന്ത്രാലയം എന്നിവയും ഉംറ സേവന കമ്പനികളുമായും സഹകരിച്ച് സീസൺ ജോലികൾ പുരോഗമിക്കുന്നതായി ഹജ്ജ് മന്ത്രാലയം പറഞ്ഞു. തീർഥാടകരുടെ സേവനത്തിനായി സാധ്യമായ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. ഉംറ കാര്യങ്ങൾക്കായി ഇലക്ട്രോണിക് സംവിധാനം വികസിപ്പിച്ചിട്ടുണ്ട്. ഇ ട്രാക്കിനെ ഉംറ കമ്പനികളുടെ ‘മുഖാആത്’ സംവിധാനവുമായി ബന്ധിപ്പിച്ചിട്ടുണ്ട്. 4000 വിദേശ ഉംറ എജൻസികളും 800 പ്രാദേശിക ഉംറ ടൂർ ഒാപറേറ്റർമാരുമുണ്ട്. ലോകത്തിെൻറ വിവിധ ഭാഗങ്ങളിലെ 100 ലധികം രാജ്യങ്ങളിൽ നിന്നുള്ള തീർഥാടകരെ ഉംറക്കെത്തിക്കാനുള്ള നടപടികൾ തുടരുന്നതായും ഹജ്ജ് ഉംറ മന്ത്രാലയം വ്യക്തമാക്കി. ഹജ്ജ് മന്ത്രി ഡോ. മുഹമ്മദ് സ്വാലിഹ് ബിന്ദെൻറ നിർദേശങ്ങൾ പിന്തുടർന്ന് ഉംറ മേഖല കൂടുതൽ വ്യവസ്ഥാപിതമായി വികസിപ്പിച്ചു വരികയാണ്. സാമ്പത്തിക ഉന്നമനവും ഉംറ മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ ഉണ്ടാക്കുകയും ആഭ്യന്തര വിമാന സർവീസ് വരുമാനം കൂട്ടുകയുമാണ് മന്ത്രാലയം ഇതിലൂടെയെല്ലാം ലക്ഷ്യമിടുന്നതെന്നും ഹജ്ജ് മന്ത്രാലയം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.