ഇ​ല​ക്​​ട്രി​ക്​ വാ​ഹ​ന​ങ്ങ​ളു​ടെ ന​വീ​ക​ര​ണ കേ​ന്ദ്രം

ഇലക്ട്രിക് വാഹനങ്ങളുടെ നവീകരണ കേന്ദ്രം റിയാദിൽ ആരംഭിച്ചു

റിയാദ്: ഇലക്ട്രിക് വാഹന സാങ്കേതികവിദ്യയിൽ ഉന്നതതല ഗവേഷണം നടത്തുന്നതിനായി റിയാദിൽ ഒരു പുതിയ കേന്ദ്രം ഉദ്ഘാടനം ചെയ്തു. സൗദി ദേശീയ ലബോറട്ടറിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന കിങ് അബ്ദുൽ അസീസ് സിറ്റി ഫോർ സയൻസ് ആൻഡ് ടെക്നോളജി (കെ.എ.സി.എസ്.ടി)യും ഇലക്ട്രിക് വാഹന നിർമാതാക്കളായ ലൂസിഡ് ഗ്രൂപ്പും തമ്മിൽ സഹകരിച്ചാണ് മിഡിൽ ഈസ്റ്റിലെ ആദ്യത്തെ ഇലക്ട്രിക് വാഹന നവീകരണ (ഇന്നോവേഷൻ) കേന്ദ്രം സൗദിയിൽ ആരംഭിച്ചിരിക്കുന്നത്.

തദ്ദേശീയതലത്തിലെയും മിഡിലീസ്റ്റിലെയും ആഗോളതലത്തിലെയും ഗവേഷണ വൈദഗ്ധ്യത്തെ ഒരുമിച്ച് കൊണ്ടുവരുന്ന പ്രധാന പ്ലാറ്റ്‌ഫോമായിരിക്കും ഈ കേന്ദ്രം. നൂതന സാങ്കേതികവിദ്യകളിൽ ലൂസിഡിെൻറ പ്രവർത്തന മേഖല വർധിപ്പിക്കുന്നതിനും നവീകരണത്തോടുള്ള കിങ് അബ്ദുൽ അസീസ് സിറ്റിയുടെ നിരന്തരമായ പ്രതിബദ്ധതയെയും ഇത് പ്രതിഫലിപ്പിക്കുന്നു. ഇലക്ട്രിക് വാഹനങ്ങളുടെ കാര്യക്ഷമത, പ്രവർത്തനക്ഷമത, പ്രകടനം എന്നിവ മെച്ചപ്പെടുത്തുന്നതിനാണ് കേന്ദ്രം പ്രവർത്തിക്കുക. ഇത് വാഹന വികസനം ത്വരിതപ്പെടുത്തുന്നതിനും അവയുടെ വിഭാഗത്തിൽ അവയുടെ മുൻനിര സ്ഥാനം ഉറപ്പിക്കുന്നതിനും സൗദിയുടെ ഭാവി ഗതാഗത മേഖലയെ ശക്തിപ്പെടുത്തുന്നതിനും സഹായിക്കും.

ഇലക്ട്രിക് വാഹന സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്നതിലും സാങ്കേതിക നവീകരണത്തിനുള്ള ഒരു ആഗോള കേന്ദ്രമായി സ്വയം സ്ഥാപിക്കാനുള്ള സൗദിയുടെ ശ്രമങ്ങളെ പിന്തുണക്കുന്നതിലും ഞങ്ങളുടെ നിരന്തരമായ പ്രതിബദ്ധതയാണ് പുതിയ കേന്ദ്രം ഉൾക്കൊള്ളുന്നതെന്ന് ലൂസിഡ് സി.ഇ.ഒ മാർക്ക് വിന്റർഹോഫ് പറഞ്ഞു. സുസ്ഥിരമായ മൊബിലിറ്റിയുടെ ഭാവി വികസിപ്പിക്കുന്നതിൽ ഗവേഷണവും നവീകരണവും വഹിക്കുന്ന നിർണായക പങ്ക് തിരിച്ചറിഞ്ഞുകൊണ്ട് ലൂസിഡിെൻറ എൻജിനീയറിങ് വൈദഗ്ധ്യത്തെ കിങ് അബ്ദുൽ അസീസ് സിറ്റി ഫോർ സയൻസ് ആൻഡ് ടെക്നോളജിയുടെ നൂതന ഗവേഷണ-സാങ്കേതിക കഴിവുകളുമായി സംയോജിപ്പിച്ചുകൊണ്ട് ഞങ്ങൾ സാങ്കേതിക സാധ്യതകളുടെ ചക്രവാളങ്ങൾ വികസിപ്പിക്കുന്നത് തുടരുമെന്നും വിന്റർഹോഫ് പറഞ്ഞു.

വൈദ്യുത വാഹനങ്ങൾ, ബാറ്ററികൾ, സ്മാർട്ട് സിസ്റ്റങ്ങൾ എന്നീ മേഖലകളിൽ ഭാവി സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്നതിന് ദേശീയ പ്രതിഭകളെ ശാക്തീകരിക്കുന്നതിൽ ഈ കേന്ദ്രം ഒരു നിർണായക ചുവടുവെപ്പാണെന്ന് കെ.എ.സി.എസ്.ടി വൈസ് പ്രസിഡൻറ് തലാൽ ബിൻ അഹമ്മദ് അൽസുദൈരി പറഞ്ഞു. ഉയർന്ന സ്വാധീനമുള്ള നൂതന സാങ്കേതികവിദ്യകളുടെ കൈമാറ്റത്തിനും പ്രാദേശികവത്കരണത്തിനും പുതിയ വ്യാവസായിക മൂല്യ ശൃംഖലകൾ സ്ഥാപിക്കുന്നതിനും ഗവേഷണം, വികസനം, നവീകരണ സംവിധാനം, വ്യാവസായിക തന്ത്രം, നിക്ഷേപ തന്ത്രം എന്നിവ തമ്മിലുള്ള സംയോജനം ശക്തിപ്പെടുത്തുന്നതിനും ഈ സഹകരണം സഹായിക്കുമെന്നും അൽസുദൈരി പറഞ്ഞു.

Tags:    
News Summary - Electric vehicle innovation center opens in Riyadh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.