????????? ?????? ????????? ?????? ?????? ???????

ഉംറ യാത്രക്കിടെ അപകടം: യുവതിയുടെ കുഞ്ഞും മരിച്ചു

ഹാഇൽ: ഉംറ യാത്രക്കിടെ അപകടത്തിൽ മരിച്ച മലയാളി യുവതിയുടെ കുഞ്ഞും മരിച്ചു. കോഴിക്കോട്​ കൊടുവളളി കരുവ​െമ്പായിൽ സ്വദേശിനി സഫീനയുടെ മൂന്നര വയസുള്ള കുട്ടി മുഹമ്മദ്​ ഷഹീനാണ്​ മദീന കിങ്​ ഫഹദ്​ ആശുപത്രിയിൽ മരിച്ചത്​. സഫീനയുടെ ഭർത്താവ്​  കോഴിക്കോട്​ പൂനൂർ സ്വദേശി അബൂബക്കർ സിദ്ദീഖിനും മകൾ ഫാത്തിമ ഷെറിനും കൂടെ സഞ്ചരിച്ച സ​ുഹൃത്ത്​ റംഷീദും കുടുംബവും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടിരുന്നു. 

വ്യാഴാഴ്​ച രാത്രിയാണ്​ രണ്ട്​ മലയാളി കുടുംബങ്ങൾ ഹാഇലിൽ നിന്ന്​ കാറിൽ ഉംറക്ക്​ പുറപ്പെട്ടത്​. വെള്ളിയാഴ്​ച സുബ്​ഹി നമസ്​കാരം കഴിഞ്ഞ്​ മക്കയിലേക്ക്​ യാ​ത്ര തുടരുന്നതിനിടെ മദീനയിൽ നിന്ന് ​175 കിലോമീറ്റർ അകലെ അൽ ഹംനയിൽ ഇവർ സഞ്ചരിച്ച കാർ ബാരിക്കേഡിൽ ഇടിച്ച്​ മറിയുകയായിരുന്നു. സിദ്ദീഖി​​​െൻറ ഭാര്യ സഫീന തൽക്ഷണം മരിച്ചു. മകൻ മുഹമ്മദ്​ ഷഹീൻ ഗുരുതരാവസ്​ഥയിൽ ചികിൽസയിലായിരുന്നു. കൊടുവള്ളി കരുവൻ പൊയിൽ പാറക്കൽ അഹമ്മദ്​ കുട്ടിയുടെയും ഫാത്തിമയുടെയും മകളാണ്​ മരിച്ച സഫീന. 

Tags:    
News Summary - Umrah Journey Accident Baby died -Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.