????, ????

ഉംറയാത്രക്കിടെ അപകടം: മലയാളി വനിതകളുടെ മൃതദേഹം നാളെ നാട്ടിലെത്തിക്കും

ദമ്മാം: ഉംറയാത്രാസംഘം സഞ്ചരിച്ച വാഹനം മറിഞ്ഞ് മരിച്ച കോഴിക്കോട്​ ഒാമശ്ശേരി പുത്തൂർ സ്വദേശികളായ റഹീന (43), നഫീസ (52) എന്നിവരുടെ മൃതദേഹങ്ങൾ വ്യാഴാഴ്​ച നാട്ടി​െലത്തിക്കും. ദമ്മാമിൽനിന്ന്​ ഉംറക്കു​ പുറപ്പെട്ട പുത്തൂർ നാഗാളികാവ്​ മൂഴിപ്പുറത്ത്​ ഷംസുദ്ദീനും ഭാര്യ റഹീനയും മക്കളും സഹോദരി നഫീസയും സഞ്ചരിച്ച കാറാണ്​ അപകടത്തിൽപെട്ടത്​. രാവിലെ എട്ടിന്​ പുത്തൂർ മസ്​ജിദുൽ മുജാഹിദീനിൽ (മസ്​ജിദുൽ ജൗഹർ) മയ്യിത്ത്​ നമസ്​കാരത്തിനുശേഷം ഖബറടക്കും.

പാലത്ത്​ മരക്കാട്ടുപുറത്ത്​ ഹജ്ജുക്കോയ മാസ്​റ്ററുടെ മകളാണ്​ റഹീന. മാതാവ്​: റസിയ. മക്കൾ: ഫിറാസ്​, ഫിദ, ഫുവാദ്​. സഹോദരങ്ങൾ: റിയാസ്​ (ദമ്മാം), റമീസ്​ (ഹസനിയ എ.യു.പി സ്​കൂൾ, മുട്ടാഞ്ചേരി), റംസീന (പുല്ലോറമ്മൽ എൽ.പി സ്​കൂൾ, ആരാ​മ്പ്രം).

നടമ്മൽപൊയിൽ പാലക്കാംതൊടുകയിൽ അബ്​ദുൽ വഹാബി​​െൻറ ഭാര്യയാണ്​ നഫീസ. പിതാവ്​: പരേതനായ മൂഴിപ്പുറത്ത്​ മൊയ്​തീൻകുട്ടി ഹാജി. മാതാവ്​: ആയിഷ. മക്കൾ: മുംതാസ്​, ഫവാസ്​ (ദമ്മാം), ഷാനിബ. മരുമക്കൾ: നജീബ്​ മായനാട്​, നൂറുദ്ദീൻ ചമൽ, ജഫ്​ന കോവൂർ. മറ്റ്​ സഹോദരങ്ങൾ: ഫാത്തിമ, മുഹമ്മദ്​ (റിയാദ്​), അബൂബക്കർ, അബ്​ദുൽ ഖാദർ (സി.എം.സി ഹൈസ്​കൂൾ, എലത്തൂർ), മുജീബുറഹ്​മാൻ (റിയാദ്​).

കഴിഞ്ഞ വ്യാഴാഴ്ച രാത്രി റിയാദിന് സമീപമാണ്​ അപകടമുണ്ടായത്​. വർഷങ്ങളായി ഷംസുദ്ദീനും കുടുംബവും ദമ്മാമിലാണ്​. നാട്ടിൽനിന്ന് സന്ദർശക വിസയിലെത്തിയതാണ്​ സഹോദരി നഫീസ. റിയാദിൽനിന്ന് 350 കിലോമീറ്റർ അകലെ മക്ക ഹൈവേയിൽവെച്ചാണ് അപകടമുണ്ടായത്. റോഡി​െൻറ വശത്തെ ഡിവൈഡറിൽ ഇടിച്ച് നിയന്ത്രണംവിട്ട് മറിഞ്ഞായിരുന്നു അപകടം. വണ്ടിയുടെ പിൻസീറ്റിലിരുന്ന നഫീസയും റഹീനയും പുറത്തേക്കു തെറിച്ചു വീഴുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തിലാണ് മരണം സംഭവിച്ചത്. ബാക്കിയുള്ളവർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു

Tags:    
News Summary - umrah accident death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.