ജിദ്ദ: മടക്കയാത്രക്കിടെ മലയാളി ഉംറതീർഥാടകൻ ജിദ്ദ എയർപോർട്ടിൽ മരിച്ചു. മലപ്പുറം മോങ്ങം സ്വദേശി പറമ്പൻ അബൂബക്ക ർ (ടി.പി കുഞ്ഞു-, 77) ആണ് മരിച്ചത്. ഭാര്യ സാബിറയോടൊപ്പം തീർഥാടനത്തിനെത്തിയ ഇദ്ദേഹം ബോഡിങ് പാസ് എടുത്ത് സെക്യൂരിറ്റി പരിശോധനയും കഴിഞ്ഞ് അകത്ത് കയറിയ ഉടനെ
അസ്വസ്ഥത പ്രകടിപ്പിക്കുകയും ഉടനെതന്നെ മരണപ്പെടുകയുമായിരുന്നു. മക്കൾ: ഷാഹിന, സമീറ (തബൂക്), മുഹ്സിന, ഷാഹിദ്, മുൻഷിദ. മരുമക്കൾ: ഷുകൂർ പൂക്കോയ (തബൂക്), മുസ്താഖ്, അബ്ദുല്ല, ജബ്ന. മതൃദേഹം ജിദ്ദ റുവൈസ് മഖ്ബറയിൽ ഖബറടക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.