യു.എഫ്.സി സാരി സൂപ്പർ കപ്പ് ജഴ്സി പ്രകാശനം 

യു.എഫ്.സി സാരി സൂപർ കപ്പ് ഫിക്സ്ചർ പ്രകാശനവും ട്രോഫി ലോഞ്ചിങ്ങും

റിയാദ്: അൽഖർജ് റോഡിലെ അസ്‌കാൻ സ്റ്റേഡിയത്തിൽ ആരംഭിച്ച യു.എഫ്.സി സാരി സൂപ്പർ കപ്പ് ഇലവൻസ് ഫുട്ബാൾ ടൂർണമെന്റിന്റെ ഫിക്സ്ചർ പ്രകാശനവും ട്രോഫി ലോഞ്ചിങ്ങും നടന്നു. റിയാദ് ഇന്ത്യൻ ഫുട്ബാൾ അസോസിയേഷനിൽ രജിസ്റ്റർ ചെയ്ത എട്ട് ടീമുകളെ പങ്കെടുപ്പിച്ച് നടത്തുന്ന ടൂർണമെന്റ് 23, 30 തീയതികളിൽ കൂടി നടക്കും.

സാരി മൊബൈൽ ആപ്ലിക്കേഷൻ പ്രതിനിധികളായ അസദ് അലി ശാഹ്, അഹ്മദ് അൽ-ഹൈത്, വലീദ് അൽ-ഷമ്മരി, മുഹമ്മദ് അൽ-ബിലെഹിദ്, ഷഫീഖ് വളക്കുണ്ടിൽ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ടൂർണമെന്റ് ചെയർമാൻ ബാബു മഞ്ചേരി അധ്യക്ഷത വഹിച്ചു.

റിഫ മുഖ്യ രക്ഷാധികാരി അബ്ദുല്ല വല്ലാഞ്ചിറ, സെക്രട്ടറി സൈഫു കരുളായി, ടെക്‌നിക്കൽ ചെയർമാൻ ശകീൽ, ശരീഫ് കാളികാവ്, കുട്ടി വല്ലപ്പുഴ എന്നിവർ സംസാരിച്ചു. ടൂർണമെന്റ് കമ്മിറ്റി നൽകുന്ന ജഴ്‌സിയും മറ്റും മൻസൂർ തിരൂർ, ശരത്, സാഹിർ ഉദരംപൊയിൽ, ബാവ ഇരുമ്പുഴി, ജാഫർ ചെറുകര, ഷബീർ, ചെറിയാപ്പു, ജാനിസ്, നൗഷാദ് കോട്ടക്കൽ, അഷ്‌റഫ്, ഹകീം എന്നിവർ വിവിധ ക്ലബുകൾക്ക് നൽകി. തുടർന്ന് സാരി ഭാരവാഹികളും യു.എഫ്.സി ഭാരവാഹികളും ചേർന്ന് ട്രോഫി ലോഞ്ചിങ് നടത്തി.

പരിപൂർണമായും സൗദി റഫറിമാരാണ് കളികൾ നിയന്ത്രിക്കുന്നത്. യഹ്‌യ, സവാദ്, അസ്‌കർ അക്കായി, അനീസ് പാഞ്ചോല, റാഫി, അസ്ഹർ, ശരീഫ് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി. അബ്‌ദുറഹ്‌മാൻ കരുവാരക്കുണ്ട് പരിപാടിയുടെ അവതാരകനായി.യു.എഫ്.സി മുഖ്യ രക്ഷാധികാരി അലി കൊളത്തിക്കൽ സ്വാഗതം പറഞ്ഞു.

Tags:    
News Summary - UFC Sari Super Cup Fixture Release and Trophy Launching

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.