??.?????. ?????? ???????? ??????? ???? ???? ?????? ???????????? ????? ??? ? ???????? ???????????????????? ????? ??????????? ??.??.??. ????? ????????? ???????????????

യു.എഫ്.സി ഫുട്‌ബാൾ: യുനൈറ്റഡ് എഫ്.സിയും ഖാലിദിയ്യയും ഫൈനലില്‍ 

ദമ്മാം: അല്‍ഖോബാര്‍ യുനൈറ്റഡ് ഫുട്‌ബാള്‍ ക്ലബ്​ സംഘടിപ്പിക്കുന്ന യു.എസ്.ജി ബോറല്‍ ഫുട്‌ബാള്‍ മേളയുടെ കലാശപ്പോരാട്ടത്തില്‍ ആതിഥേയരായ യുനൈറ്റഡ് എഫ്.സിയും ഫൗസി ഖാലിദിയ്യയും മാറ്റുരക്കും. നവംബര്‍ 24ന് വൈകിട്ട് ഏഴ്​ മണിക്ക് ഖാദിസിയ ഫ്ലഡ്‌ലിറ്റ് സ്​റ്റേഡിയത്തിലാണ്​ മത്സരം. കഴിഞ്ഞ ദിവസം നടന്ന സെമി ഫൈനല്‍ മത്സരങ്ങളില്‍ ഇ.എം.എഫ്. റാക്കയെ ഒന്നിതിരെ അഞ്ച് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് യുനൈറ്റഡ് എഫ്.സി ഫൈനലിലെത്തിയത്. എഫ്.എസ്.എന്‍ ട്രാവല്‍സ് എം.യു.എഫ്.സിയെ രണ്ടിനെതിരെ അഞ്ച് ഗോളുകള്‍ക്ക് ഖാലിദിയ പരാജയപ്പെടുത്തി ഫൈനലില്‍ പ്രവേശിച്ചു. കളിയിലെ കേമന്മാരായി റഷീദ് (യുനൈറ്റഡ് എഫ്.സി), മനാഫ് വയനാട് (ഖാലിദിയ) എന്നിവരെ തിരഞ്ഞെടുത്തു. ടി.പി.എം ഫസല്‍, വില്‍ഫ്രഡ് ആന്‍ഡ്രൂസ്, ഹമീദ് ചാലില്‍, ഖിദര്‍ മുഹമ്മദ്, ഫിറോസ് കൊഴിക്കോട്, ഷാജഹാന്‍, റഷീദ് രണ്ടാത്താണി, സമദ് വെളയകോട്, സകീര്‍ വള്ളക്കടവ്, റിയാസ് പറളി, മന്‍സൂര്‍ മങ്കട, സഫീര്‍ മണലൊടി, നിയാസ്, ഷാജി തുടങ്ങിയവര്‍ കളിക്കാരുമായി പരിചയപ്പെടുകയും മികച്ച കളിക്കാര്‍ക്ക് ഉപഹാരങ്ങള്‍ സമ്മാനിക്കുകയും ചെയ്തു. ഷിയാസ് കോട്ടയം, ഷംസീര്‍ ആനക്കര, റിഫാദ് കോഴിക്കോട്, ബാസിത് കൊല്ലം എന്നിവര്‍ നേതൃത്വം നല്‍കി. വെള്ളിയാഴ്​ച നടക്കുന്ന ഫൈനല്‍ മത്സരത്തിന് മുമ്പായി ദമ്മാം ഇന്ത്യന്‍ ഫുട്‌ബാള്‍ അസോസിയേഷന്‍ വെറ്ററന്‍സ് ടീമും റിയാദ് ഇന്ത്യന്‍ ഫുട്‌ബാള്‍ അസോസിയേഷന്‍ ടീമും തമ്മിലുള്ള പ്രദര്‍ശന മത്സരവും നടക്കും. 
Tags:    
News Summary - U.F.C. FOOTBALL saudi gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.