നാസർ വലപ്പാട് (ചെയർ.), കബീർ
വൈലത്തൂർ (ജന. കൺ.)
റിയാദ്: ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രവാസ ലോകത്തും യു.ഡി.എഫ് ജില്ല കമ്മിറ്റികൾ നിലവിൽ വന്നു. ഒ.ഐ.സി.സിയുടെയും കെ.എം.സി.സിയുടെയും നേതൃത്വത്തിൽ റിയാദിൽ യു.ഡി.എഫ് തൃശൂർ ജില്ലകമ്മിറ്റി രൂപവത്കരിച്ചു. നാസർ വലപ്പാട് ചെയർമാനും കബീർ വൈലത്തൂർ ജനറൽ കൺവീനറും അൻസായി ഷൗക്കത്ത് (ഒ.ഐ.സി.സി), ജയൻ കൊടുങ്ങല്ലൂർ (ഒ.ഐ.സി.സി), അൻഷാദ് (കെ.എം.സി.സി), ഷാഫി (കെ.എം.സി.സി) എന്നിവർ വൈസ് ചെയർമാന്മാരും തൽഹത്ത്, ജമാൽ അറക്കൽ (ഒ.ഐ.സി.സി), മുഹമ്മദ് കുട്ടി, അബ്ദുൽ ഖാദർ (കെ.എം.സി.സി) എന്നിവർ കൺവീനർമാരും ആയുള്ള 51 അംഗ യു.ഡി.എഫ് കമ്മിറ്റിയാണ് നിലവിൽ വന്നത്.
ഏപ്രിൽ 19ന് വൈകീട്ട് നാല് മുതൽ ബത്ഹയിലെ ഒ.ഐ.സി.സി ഓഫീസിൽ വിപുലമായ യു.ഡി.എഫ് കൺവെൻഷൻ നടത്താൻ യോഗം തീരുമാനിച്ചു. യു.ഡി.എഫ് റിയാദ് സെൻട്രൽ കമ്മിറ്റി കോഓഡിനേഷൻ കമ്മിറ്റി കൺവീനർ സുരേഷ് ശങ്കറാണ് ജില്ല കമ്മിറ്റിയെ പ്രഖ്യാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.