അൽ ഖോബറിൽ സോന ഗോൾഡ് ആൻഡ് ഡയമണ്ട്സിെൻറ പുതിയ ഷോറൂം ഉദ്ഘാടനം ഫെബ്രുവരി അഞ്ചിന്

അൽ ഖോബറിൽ സോന ഗോൾഡ് ആൻഡ് ഡയമണ്ട്സിെൻറ പുതിയ ഷോറൂം ഉദ്ഘാടനം ഫെബ്രുവരി അഞ്ചിന് അൽ ഖോബർ: കഴിഞ്ഞ 40 വർഷത്തിലേറെയായി സൗദി അറേബ്യയിലെ സ്വർണാഭരണ രംഗത്ത് പ്രശസ്തമായ സോന ഗോൾഡ് ആൻഡ് ഡയമണ്ട്സ് തങ്ങളുടെ പുതിയ ഫ്ലാഗ്ഷിപ് ഷോറൂം അൽ ഖോബറിൽ തുറക്കുന്നു. ജനുവരി 28ന് സോഫ്റ്റ് ലോഞ്ച് നടത്തിയ ഷോറൂമിെൻറ ഉദ്ഘാടനം ഫെബ്രുവരി അഞ്ചിന് നടക്കുമെന്ന് മാനേജ്‌മെൻറ് അറിയിച്ചു.

1984 ൽ റിയാദിൽ സോന മോഹനും കെ.വി. മോഹനനും ചേർന്ന് തുടക്കം കുറിച്ച സോന ഗോൾഡ് ആൻഡ് ഡയമണ്ട്സ്, സൗദിയിലെ ആഭരണ വിപണിയിൽ ഒരു വിപ്ലവം സൃഷ്ടിച്ച ബ്രാൻഡാണ്. രാജ്യത്ത് ആദ്യമായി 22 കാരറ്റ് സ്വർണാഭരണ നിർമാണത്തിന് തുടക്കമിട്ടത് സോനയാണ്. വിശ്വാസം, പരിശുദ്ധി, മികച്ച കരവിരുത് എന്നീ സ്തംഭങ്ങളിൽ കെട്ടിപ്പടുത്ത ഈ ബ്രാൻഡ് ജിദ്ദ മുതൽ ദമ്മാം വരെ നീളുന്ന വിപുലമായ ശൃംഖലയിലൂടെ തലമുറകളായി ഉപഭോക്താക്കളുടെ ഹൃദയം കീഴടക്കി വരുന്നു.

ആകർഷകമായ ഉദ്ഘാടന ഓഫറുകൾ

പുതിയ ഷോറൂമിെൻറ ഭാഗമായി ഉപഭോക്താക്കൾക്കായി വിസ്മയിപ്പിക്കുന്ന ഓഫറുകളാണ് ഒരുക്കിയിരിക്കുന്നത്. കൈകൊണ്ട് നിർമിച്ച സ്വർണാഭരണങ്ങൾ മുതൽ ഐ.ജി.എ സാക്ഷ്യപ്പെടുത്തിയ വജ്രാഭരണങ്ങൾ വരെ ഇവിടെ ലഭ്യമാണ്. ഉദ്ഘാടനത്തോടനുബന്ധിച്ച് നിശ്ചിത കാലയളവിൽ വിവിധ ആനുകൂല്യങ്ങൾ ലഭിക്കും.

ഡയമണ്ട് ആഭരണങ്ങൾക്ക് 60 ശതമാനം വരെ കിഴിവ്, തിരഞ്ഞെടുത്ത സ്വർണാഭരണങ്ങൾക്ക് പണിക്കൂലി സൗജന്യം, പഴയ സ്വർണം മാറ്റിയെടുക്കുമ്പോൾ മൂല്യത്തിൽ കുറവുണ്ടാകില്ല, ആറ് ഗ്രാമിൽ താഴെയുള്ള ലൈറ്റ് വെയ്റ്റ് ആഭരണങ്ങളുടെ പണിക്കൂലിയിൽ പ്രത്യേക ഇളവുകൾ എന്നിവയാണ് ആനുകൂല്യങ്ങൾ.അൽ ഖോബറിലെ പ്രധാന ഷോപ്പിങ് ഏരിയയിൽ സ്ഥിതി ചെയ്യുന്ന പുതിയ ഷോറൂം ‘ഗുണമേന്മ, വിശ്വാസം, സേവനം, ഗ്യാരൻറി എന്ന സോനയുടെ വാഗ്ദാനത്തെ ഉയർത്തിപ്പിടിക്കുന്നതായി മാനേജ്മെൻറ് വാർത്തക്കുറിപ്പിൽ പറഞ്ഞു. ഫെബ്രുവരി അഞ്ചിന് നടക്കുന്ന ഉദ്ഘാടന ചടങ്ങിലേക്ക് എല്ലാ ആഭരണ പ്രേമികളെയും ഹൃദയപൂർവം സ്വാഗതം ചെയ്യുന്നതായി അധികൃതർ അറിയിച്ചു.

Tags:    
News Summary - Sona Gold and Diamonds' new showroom in Al Khobar to be inaugurated on February 5

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.