അബൂദബി: പ്രാദേശിക അന്താരാഷ്ട്ര പങ്കാളികളുമായുള്ള ശക്തമായ ബന്ധത്തിലൂടെയും അഭി പ്രായ സമന്വയത്തിലൂടെയും മനുഷ്യക്കടത്തിനെതിരായ പോരാട്ടം യു.എ.ഇ തുടരുമെന്ന് വിദ േശകാര്യ സഹമന്ത്രി ഡോ. അൻവർ ബിൻ മുഹമ്മദ് ഗാർഗാഷ് അറിയിച്ചു.അബൂദബിയിൽ നാഷണൽ കമ്മ ിറ്റി ടു കോംപാക്ട് ഹ്യൂമൻ ട്രാഫിക്കിങ് (എൻ.സി.സി.എച്ച്.ടി) 45ാമത് യോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും എല്ലാ കക്ഷികളും അതിനെതിരെ നടത്തിയ ശ്രമങ്ങളും യോഗം വിലയിരുത്തി. മനുഷ്യക്കടത്തിനെതിരെ പോരാടുന്ന ദേശീയ സമിതിയിലെ അംഗങ്ങൾ കൈവരിച്ച നേട്ടങ്ങളെയും ഡോ. ഗാർഗാഷ് അഭിനന്ദിച്ചു. ഇതു സംബന്ധിച്ച അന്താരാഷ്ട്ര സമ്മേളനങ്ങളിൽ സമിതി അംഗങ്ങൾ സജീവമായി പങ്കെടുക്കുകയും ഒപ്പിട്ട ധാരണാപത്രങ്ങൾ നടപ്പാക്കുകയും ചെയ്തിരുന്നു.
മനുഷ്യക്കടത്ത് തടയുന്നതുമായ ബന്ധപ്പെട്ട ഗവേഷണ ശാഖ വികസിപ്പിക്കുന്നതിനും എല്ലാ മേഖലകളുമായും പങ്കാളിത്തം ഉറപ്പാക്കുന്നതിനും യോഗം ആഹ്വാനം ചെയ്തു. പ്രശസ്ത അന്താരാഷ്ട്ര ഏജൻസികളുമായും അക്കാദമിക് സ്ഥാപനങ്ങളുമായും കൂടുതൽ സഹകരണവും രൂപപ്പെടുത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.