Posted On
date_range Updated On
date_range റിയാദിൽ രണ്ട് കവർച്ചക്കാരെ പിടികൂടി
റിയാദ്: കവർച്ച നടത്തിയ രണ്ടുപേരെ റിയാദ് പൊലീസ് അറസ്റ്റ് ചെയ്തു. നിയമാനുസൃത ഇഖാമകളിൽ രാജ്യത്ത് കഴിയുന്ന സിറിയക്കാരനും പാകിസ്താനിയുമാണ് അറസ്റ്റിലായത്. വൈദ്യുതി കേബ്ളുകളും ബ്രേക്കറുകളും മറ്റും കവർന്ന് വ്യത്യസ്ത സ്ഥലങ്ങളിൽ സൂക്ഷിച്ച് വിൽപന നടത്തുകയാണ് സംഘം ചെയ്തിരുന്നത്. ചോദ്യം ചെയ്യലും തെളിവ് ശേഖരിക്കലും അടക്കമുള്ള നടപടികൾ പൂർത്തിയാക്കി ഇരുവരെയും പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി റിയാദ് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.