ബുറൈദയിൽ അനധികൃതമായി സ്വദേശി പൗരൻ വളർത്തിയ മൃഗങ്ങൾ
Posted On
date_range Updated On
date_range നാല് സിംഹങ്ങളെ അനധികൃതമായി വളർത്തിയ രണ്ട് സ്വദേശികൾ പിടിയിൽ
ജിദ്ദ: വംശനാശഭീഷണി നേരിടുന്ന വന്യജീവികളെ അനധികൃതമായി സൂക്ഷിച്ചതിന് രണ്ട് സ്വദേശി പൗരൻമാർ കൂടി പൊലീസ് പിടിയിലായി. ബുറൈദ നഗരത്തിലെ ഒരു വിശ്രമ കേന്ദ്രത്തിൽ നാല് സിംഹങ്ങളെ വളർത്തിയ രണ്ട് സ്വദേശികളെയാണ് ഖസിം മേഖല പൊലീസ് പിടികൂടിയത്.
കഴിഞ്ഞയാഴ്ച റിയാദിന് സമീപം മുസാഹ്മിയയിലെ ഒരു വിശ്രമ കേന്ദ്രത്തിൽ വന്യജീവികളെ കൈവശം വെച്ചതിന് ഒരാൾ പിടിയിലായിരുന്നു. എട്ട് സിംഹങ്ങളെയും ഒരു ചെന്നായയേയും അവിടെനിന്ന് കണ്ടെത്തിയിരുന്നു.
വന്യജീവികൾ, അവയുടെ ഉൽപന്നങ്ങൾ എന്നിവ വ്യാപാരം നടത്തിനുള്ള പരിസ്ഥിതി നിയമത്തിന്റെയും ചട്ടങ്ങളുടെയും ലംഘനമാണിതെന്നും ഇവർക്കെതിരെ നിയമാനുസൃത നടപടികൾ സ്വീകരിച്ചതായും മേഖല പൊലീസ് വക്താവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.